ഇന്ത്യ ലോകത്തിന്റെ പട്ടിണി മറ്റും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം രാജ്യത്തിൻറെ പട്ടിണി അകറ്റാൻ രാജ്യത്തിന് ഗോതമ്പ് പൊടിയുടെ അടക്കം കയറ്റുമതി നിരോധിക്കേണ്ട അവസ്ഥയാണ്. 

ഗോതമ്പ് പൊടിയുടെ ആഭ്യന്തര വിലക്കയറ്റം തടയാൻ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തിലാണ് തീരുമാനം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും.

Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

രാജ്യത്ത് ഗോതമ്പ് വില കഴിഞ്ഞ ഏപ്രിലിൽ കുത്തനെ ഉയർന്നിരുന്നു. റഷ്യയും ഉക്രെയ്നും യുദ്ധം ആരംഭിച്ചതോടെ ലോക രാജ്യങ്ങൾക്ക് ഗോതമ്പ് കിട്ടാതെയായി. കാരണം ഗോതമ്പിന്റെ പ്രധാന ഉത്പാദകരും കയറ്റുമതിക്കാരുമാണ് റഷ്യയും ഉക്രെയ്നും. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ നാലിലൊന്ന് വരും ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആഗോള ഗോതമ്പ് വിതരണ ശൃംഖല തടസ്സപ്പെടുത്തുന്നതിലേക്ക് നയിച്ചു. 

ഗോതമ്പ്ഇ കിട്ടാതായതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യയിലേക്കായിരുന്നു ലോക രാജ്യങ്ങളുടെ കണ്ണ്. അങ്ങനെ ഇന്ത്യൻ ഗോതമ്പിന്റെ ആവശ്യകത വർധിച്ചു. എന്നാൽ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതോടെ ഇന്ത്യ ഗോതമ്പ് കയറ്റുമതി അങ്ങ് നിരോധിച്ചു. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്.

ഗോതമ്പിന്റെ കയറ്റുമതി കുറഞ്ഞതോടെ രാജ്യത്ത് നിന്നും ഗോതമ്പിന്റെ അനുബന്ധ ഉത്പന്നങ്ങൾ കടൽ കടക്കാൻ തുടങ്ങി. 2022 ഏപ്രിലിൽ ഇന്ത്യ ഏകദേശം 96,000 ടൺ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. അതേസമയം ഇത് 2021 ഏപ്രിലിൽ 26,000 ടണ്ണായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗോതമ്പ് മാവിന്റെ കയറ്റുമതി കൂടിയിട്ടുണ്ട്. 

Read Also: 'അവന്റെ ലജ്ജ എന്നെ ആകർഷിച്ചു'; പ്രണയ ചിത്രങ്ങൾ ലേലത്തിന് വെച്ച് ഇലോൺ മസ്‌കിന്റെ മുൻ കാമുകി

അന്താരാഷ്‌ട്ര വിപണിയിൽ ഗോതമ്പ് പൊടിയുടെ ആവശ്യകത വർധിച്ചതാണ് ആഭ്യന്തര വിപണിയിൽ സാധനങ്ങളുടെ വില ഗണ്യമായി ഉയരാൻ ഇടയാക്കിയത്. നേരത്തെ, ഗോതമ്പ് മാവ് കയറ്റുമതി നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യരുത് എന്ന ഒരു നയം ഉണ്ടായിരുന്നു. 

രാജ്യത്ത് ഗോതമിന്റെ ഉത്പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പതിനാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിൽ ഗോതമ്പിന്റെ ശേഖരം ഉള്ളത്. എന്നാൽ കഴിഞ്ഞ വര്ഷം നല്ല വിളവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തിന്റെ പട്ടിണി മറ്റും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം രാജ്യത്തിൻറെ പട്ടിണി അകറ്റാൻ രാജ്യത്തിന് ഗോതമ്പ് പൊടിയുടെ അടക്കം കയറ്റുമതി നിരോധിക്കേണ്ട അവസ്ഥയാണ്. 

Read Also: മാവേലി വരുന്നത് പുതിയ കാറിൽ തന്നെയാകട്ടെ; കാർ ലോൺ എടുക്കാം കുറഞ്ഞ പലിശയിൽ