സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായത് എങ്ങനെ?

By Web TeamFirst Published Jul 30, 2022, 3:57 PM IST
Highlights

ഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീ ഇപ്പോൾ സാവിത്രി ജിൻഡാൽ ആണ്. ചൈനയുടെ യാങ് ഹുയാനെ മറികടന്നാണ് ഈ നേട്ടം. അറിയാം ഏഷ്യയിലെ കോടീശ്വരിയെ  

ഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായ സ്ത്രീ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. സാവിത്രി ജിൻഡാൽ. ബ്ലൂംബെർഗ് പുറത്തുവിട്ട സമ്പന്ന വനിതകളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് സാവിത്രി. 

ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമയായ സാവിത്രി ജിന്‍ഡാലിന്റെ വരുമാനം രണ്ടു വര്‍ഷം കൊണ്ട് വൻ വളർച്ചയാണ് നേടിയത്. അതായത് 12 ശതകോടി ഡോളറിന്റെ വര്‍ധന! 17.7 ശതകോടി ഡോളറാണ് ഇപ്പോൾ സാവിത്രിയുടെ ആസ്തി. രണ്ട് വർഷം മുൻപ്  4.8 ശതകോടി ഡോളറായിരുന്നു ഇത്. അതായത് രണ്ട് വർഷംകൊണ്ട് മൂന്നിരട്ടി വളർച്ച. 

Read Also: ഇവർ കോടീശ്വരികൾ; ഇന്ത്യയിലെ അതി സമ്പന്നരുടെ പട്ടികയിൽ മലയാളികളും

എങ്ങനെയാണ് സാവിത്രി കോടീശ്വരിയായി മാറിയത്?  ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാലിന് ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ഓഹരികള്‍ അദ്ദേഹത്തിന്റെ മരണശേഷം സാവിത്രി ജിന്‍ഡാലിന്റെ സ്വന്തമായി. ഇന്‍ഡസ്ട്രിയല്‍ ഗ്യാസ്, ഖനനം, പവര്‍ ജനറേഷന്‍ തുടങ്ങിയ മേഖലയിൽ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പ്.

സാവിത്രിക്ക് മുൻപ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയെന്ന പട്ടം അലങ്കരിച്ചിരുന്നത് ചൈനയുടെ യാങ് ഹുയാൻ ആണ്. എന്നാൽ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കനത്ത നഷ്ടം യാങ് ഹുയാന് സമ്മാനിച്ചത് വലിയ നഷ്ടമാണ്. ഹുയാൻറെ പകുതിയിലേറെ ആസ്തി നഷ്ടമായി. 24 ബില്യൺ ഡോളറായിരുന്നു യാങ് ഹുയാന്റെ ആസ്തി. എന്നാൽ സാമ്പത്തിക മാന്ദ്യം മൂലം ഹുയാന് 13 ബില്യൺ ഡോളർ നഷ്ടമായി. അതായത് 50 ശതമാനത്തിലേറെ! നിലവിൽ 11 ബില്യൺ ഡോളറാണ് യാങ് ഹുയാന്റെ ആസ്തി. 

Read Also: ഇന്ത്യയിലെ ഏറ്റവും ധനികരായ 10 സ്ത്രീകൾ ഇവരാണ്

യാങ് ഹുയാൻ പിറകോട്ട് പോയതോടുകൂടി സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും ധനികയായ് സ്ത്രീ എന്ന പദവി അലങ്കരിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ കൺട്രി ഗാർഡൻ ഹോൾഡിംഗ്‌സിനെ നിയന്ത്രിക്കുന്നത് യാങ് ഹുയാൻ ആണ്. 1990 കളിൽ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഫോഷനിൽ ഹുയാൻറെ പിതാവാണ് കമ്പനി ആരംഭിച്ചത്. പിതാവ് യാങ് ഗുവോകിയാങ്ങിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടാണ് യാങ് ഹുയാന് ആസ്തികൾ ലഭിച്ചത്. 

click me!