സൗജന്യമായി എങ്ങനെ വിമാനയാത്ര നടത്താം; ടിക്കറ്റ് ലഭിക്കുന്ന വഴികളിതാ

Published : May 13, 2023, 05:58 PM IST
സൗജന്യമായി എങ്ങനെ വിമാനയാത്ര നടത്താം; ടിക്കറ്റ് ലഭിക്കുന്ന വഴികളിതാ

Synopsis

സൗജന്യമായി വിമാനത്തിൽ യാത്ര ചെയ്യാം. ഫ്രീ ടിക്കറ്റ് എങ്ങനെ ലഭിക്കും? ഈ വഴികൾ അറിഞ്ഞിരിക്കൂ 

റ്റവും മികച്ച യാത്ര മാർഗമാണ് വിമാനം. കാരണം സമയലാഭം തന്നെയാണ് പ്രധാനം. പെട്ടന്ന് എവിടക്കെങ്കിലും എത്തിച്ചേരണം എന്നുണ്ടെങ്കിൽ വിമാനയാത്രയായിരിക്കും അഭികാമ്യം. എന്നാൽ പലപ്പോഴും ഉയർന്ന നിരക്കുകൾ കാരണം പലരും വിമാന യാത്ര തെരഞ്ഞെടുക്കാറില്ല. വേനലും അവധിക്കാലവും ഒന്നിച്ച് വന്നതോടെ വിനോദ യാത്രയ്ക്ക് ഒരുങ്ങുന്നവർ നിരവധിയാണ്.  തൽഫലമായി, ആഭ്യന്തര, അന്തർദേശീയ വിമാന ബുക്കിംഗുകളിൽ വാൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കുതിച്ചുയരുന്ന ടിക്കറ്റ് നിരക്കുകൾ പല യാത്രക്കാരെയും വിമാനയാത്രയിൽ നിന്നും പിന്തിരിപ്പിച്ചു. 

ഇങ്ങനെ ഉയർന്ന നിരക്ക് കാരണം വിമാന യാത്ര പദ്ധതി ഉപേക്ഷിച്ച ആളാണ് നിങ്ങളെങ്കിൽ വിഷമിക്കേണ്ട. നിങ്ങൾക്ക് സൗജന്യമായി വിമാന യാത്ര നടത്താനാകും ഇത്തരത്തിൽ സൗജന്യ വിമാന ടിക്കറ്റുകൾ ലഭിക്കാനും റിഡീം ചെയ്യാനും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.

ALSO READ: ട്രെയിനിലെ ഒരു കോച്ച് മുഴുവൻ ബുക്ക് ചെയ്യണോ? എത്ര രൂപ ചെലവാകും

നിങ്ങൾ മുൻപ് വിമാന യാത്ര നടത്തിയിട്ടുള്ള വ്യക്തിയാണെങ്കിൽ ഓരോ യാത്രയ്ക്കും നിങ്ങൾക്ക്  റിവാർഡ് പോയിന്റുകൾ ലഭിക്കും.  ഈ റിവാർഡ് പോയിന്റുകൾ പിന്നീട് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിനായി റിഡീം ചെയ്യാം. ഇന്ത്യൻ കറൻസിയിൽ റിവാർഡ് പോയിന്റുകളെ എയർ മൈൽ എന്നാണ് വിളിക്കുന്നത്. ഉദാഹരണത്തിന്, സ്‌പൈസ് ജെറ്റ് ഒരു സ്കീമിന് കീഴിൽ ഒരു റിവാർഡ് പോയിന്റിന് 50 പൈസ വാഗ്ദാനം ചെയ്യുന്നു.

എയർ മൈലുകൾ നേടാനുള്ള വഴികൾ:

എയർ മൈലുകൾ നേടാൻ മൂന്ന് വഴികളുണ്ട്. ഒന്നാമതായി, നിങ്ങൾക്ക് എയർലൈനിന്റെ ലോയൽറ്റി പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യാനും നിങ്ങളുടെ ഫ്ലൈറ്റ് ബുക്കിംഗുകളിൽ റിവാർഡ് പോയിന്റുകൾ നേടാനും കഴിയും. രണ്ടാമതായി, ഓരോ ഇടപാടിനും റിവാർഡ് പോയിന്റുകൾ വാഗ്ദാനം ചെയ്യുന്ന കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ നിങ്ങൾക്ക് ഉപയോഗിക്കാം.  മൂന്നാമതായി, ഹോട്ടലുകൾ, കാർ വാടകയ്‌ക്കെടുക്കൽ എന്നിവയും മറ്റും പോലുള്ളവ ബുക്ക് ചെയ്യുമ്പോൾ അത് ഏതെങ്കിലും  എയർലൈനിന്റെ പങ്കാളി ബ്രാന്ഡുകളുടേത് ആണെങ്കിൽ നിങ്ങൾക്ക്  ആ ബുക്കിംഗുകളിൽ എയർ മൈലുകൾ  നേടാനും കഴിയും. കൂടാതെ, ചില ക്രെഡിറ്റ് കാർഡുകൾ കുറഞ്ഞ അല്ലെങ്കിൽ പൂജ്യം ചെലവിൽ ഫ്ലൈറ്റ് ടിക്കറ്റുകൾക്കായി റിഡീം ചെയ്യാവുന്ന പോയിന്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ALSO READ: ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും? പണം നഷ്ടമാകുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഒരു എയർലൈൻ അതിന്റെ റിവാർഡ് പോയിന്റുകൾ ഇന്ത്യൻ കറൻസിയിൽ ആണെങ്കിൽ, ഫ്ലൈറ്റ് ടിക്കറ്റുകളും സേവനങ്ങളും നേടാൻ  ഉപയോഗിക്കാവുന്നതാണ്. ഈ റിവാർഡ് പോയിന്റുകൾ ക്യാഷ്ബാക്ക് ഓഫറുകളായി കണക്കാക്കാം. ഉദാഹരണത്തിന്, നിങ്ങൾ ഒരു സ്‌പൈസ്‌ജെറ്റ് ടിക്കറ്റ് ബുക്ക് ചെയ്‌താൽ, നിങ്ങൾക്ക് 10,000 പോയിന്റുകൾ ലഭിക്കും.1 പോയിന്റ് = 50 പൈസ. അങ്ങനെയെങ്കിൽ 5,000 രൂപ നേടാം 

PREV
Read more Articles on
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്