പലിശ വരുമാനത്തിന് നികുതി ഇളവ്; റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കിഴിവ് എങ്ങനെ ക്ലെയിം ചെയ്യാം

Published : Jan 23, 2024, 03:39 PM IST
പലിശ വരുമാനത്തിന് നികുതി ഇളവ്; റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കിഴിവ് എങ്ങനെ ക്ലെയിം ചെയ്യാം

Synopsis

ഏതെങ്കിലും രജിസ്റ്റർ ചെയ്‌ത സഹകരണ സൊസൈറ്റിയിലെ നിക്ഷേപങ്ങളുടെ പലിശ വരുമാനവും നികുതി ഇളവിന് അർഹമാണ് . പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളുടെ പലിശ വരുമാനവും ക്ലെയിം ചെയ്യാം

ദായ നികുതി വ്യവസ്ഥ സങ്കീർണമാണെങ്കിലും അൽപം ശ്രമിക്കുകയാണെങ്കിൽ ഓരോരുത്തർക്കും ലഭിക്കുന്ന നികുതി ഇളവുകളെ കുറിച്ച് കൃത്യമായി മനസിലാക്കുന്നതിന് സാധിക്കും . ലഭ്യമായ നികുതി ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് നികുതി ദായകർക്ക് ഗുണം ചെയ്യും. മുതിർന്ന പൗരന്മാർക്ക്, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80TTB പ്രകാരം നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിൽ കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് സാധിക്കും. കമ്പനി എഫ്ഡി പോലെയുള്ള ഉറവിടങ്ങളിൽ നിന്നുള്ള പലിശ ഈ കിഴിവിന് യോഗ്യമല്ല.  

 ആർക്കൊക്കെ കിഴിവുകൾ ക്ലെയിം ചെയ്യാം?

60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും  മുതിർന്ന പൗരനുമാണെങ്കിൽ, സെക്ഷൻ 80TTB പ്രകാരം കിഴിവ് ക്ലെയിം ചെയ്യാൻ അർഹതയുണ്ട്.പലിശ വരുമാനത്തിൽ 50,000 രൂപ വരെ ക്ലെയിം ചെയ്യാൻ ഈ കിഴിവ് നിങ്ങളെ അനുവദിക്കുന്നു.    ബാങ്കിംഗ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ, ആവർത്തന നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു  .

ഏതെങ്കിലും രജിസ്റ്റർ ചെയ്‌ത സഹകരണ സൊസൈറ്റിയിലെ നിക്ഷേപങ്ങളുടെ പലിശ വരുമാനവും നികുതി ഇളവിന് അർഹമാണ് . പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങളുടെ പലിശ വരുമാനവും ക്ലെയിം ചെയ്യാം

റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സെക്ഷൻ 80TTB കിഴിവ് എങ്ങനെ ക്ലെയിം ചെയ്യാം?

 ഐടിആർ ഫോമിൽ, കിഴിവുകൾ ക്ലെയിം ചെയ്യുന്ന വിഭാഗത്തിലേക്ക് പോകുക. ഇത് സാധാരണയായി 'ഡിഡക്ഷൻസ്' അല്ലെങ്കിൽ '80' വിഭാഗങ്ങൾക്ക് കീഴിലാണ്. 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിലെ പലിശ വരുമാനത്തിലേക്ക് പോവുക. നിങ്ങൾ കിഴിവ് ക്ലെയിം ചെയ്യുന്ന പലിശ വരുമാനത്തിന്റെ തുക ഉൾപ്പെടെയുള്ള   വിശദാംശങ്ങൾ നൽകുക.   ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, പലിശ സർട്ടിഫിക്കറ്റുകൾ മുതലായവ പോലുള്ള രേഖകൾ നൽകണം. കൃത്യതയും പൂർണ്ണതയും ഉറപ്പാക്കാൻ  നൽകിയ എല്ലാ വിവരങ്ങളും രണ്ടുതവണ പരിശോധിക്കുക.   എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷം,   ആദായനികുതി ഫയലിംഗിൽ  ഐടിആർ ഓൺലൈനായി സമർപ്പിക്കുക, ഫയൽ ചെയ്ത ഐടിആറിന്റെ ഒരു പകർപ്പും  അനുബന്ധ രേഖകളും സൂക്ഷിക്കുക.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം