കുറഞ്ഞപലിശയിൽ ഗോൾഡ് ലോൺ നേടണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Published : Sep 08, 2025, 08:11 PM IST
What is the current gold loan minimum interest rate offered by major lenders in India?

Synopsis

കുറഞ്ഞപലിശനിരക്കിൽ കൂടുതൽ വായ്പാതുക ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

കേരളത്തിൽ സ്വർണവില റെക്കോർഡിലാണ്. പവന് 79880 രൂപയാണ് ഇന്നത്തെ വിപണിവില. സ്വർണ്ണവിലയും കൂടിയതോടെ ആവശ്യക്കാർ കൂടുതലുളള റീട്ടെയിൽ ലോൺ ആണ് സ്വർണ്ണപണയ വായ്പകൾ. സ്വർണ്ണ പണയവായ്പകൾക്ക് ആകർഷകമായ പലിശനിരക്കുകളും സേവനങ്ങളുമായി ധനകാര്യസ്ഥാപനങ്ങളും മത്സരത്തിലാണ്. മറ്റു ലോണുകളെ അപേക്ഷിച്ച് വായ്പയ്ക്ക്, കുറഞ്ഞ ഡോക്യുമെന്റേഷനുകൾ മതി എന്നതും, തിരിച്ചടവിന് സുപരിചിതമായ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ തെരഞ്ഞെടുക്കുകയും ചെയ്യാമെന്നതും ഗോൾഡ് ലോണുകളുടെ സ്വീകാര്യത വർധിപ്പിക്കുന്നുണ്ട്. മാത്രമല്ല മിനുറ്റുകൾക്കുള്ളിൽ സ്വർണ്ണം പണയം വെച്ച് പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ധനകാര്യസ്ഥാപനങ്ങളും നിലവിലുണ്ട്. വ്യക്തിപരമോ, ബിസിനസ്സ് ആവശ്യങ്ങൾക്കോ നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, സ്വർണത്തിന്മേൽ കടം വാങ്ങുന്നത് വേഗത്തിലും എളുപ്പത്തിലും പണം ലഭ്യമാക്കും.എന്നാൽ ഏതൊരുവായ്പയ്ക്കുമെന്ന പോലെ ഗോൾഡ് ലോൺ എടുക്കുമ്പോഴും പലിശനിരക്ക് പ്രധാനഘടകം തന്നയാണ്. കുറഞ്ഞപലിശനിരക്കിൽ കൂടുതൽ വായ്പാതുക ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കുറഞ്ഞപലിശ നിരക്ക് കണ്ടെത്തുക

മറ്റേതൊരു ലോണിനെയും പോലെ, ഗോൾഡ് ലോൺ എടുക്കുന്നതിന് മുൻപും വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പലിശനിരക്കുകൾ ആദ്യം അറിഞ്ഞു വെക്കേണ്ടതുണ്ട്. വ്യത്യസ്ത വായ്പക്കാർ നൽകുന്ന നിരക്കുകൾ താരതമ്യം ചെയ്യുക. വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ നിരക്കുകൾ കണ്ടെത്താൻ ഇത് നിങ്ങളെ സഹായിക്കും.സ്വർണ്ണവായ്പകളുടെ പലിശനിരക്കുകൾ ഓരോ ബാങ്കിലും വ്യത്യാസപ്പെട്ടിരിക്കും.

സ്വർണ്ണ വായ്പയുടെ പലിശ നിരക്ക് നിർണായകമാണ്.കാരണം, പലിശ നിരക്ക് വായ്പയുടെ മൊത്തത്തിലുള്ള ചെലവിനെ നേരിട്ട് ബാധിക്കും, കൂടാതെ പലിശ നിരക്കുകളിലെ ചെറിയ വ്യത്യാസങ്ങൾ പോലുംതിരിച്ചടവ് ബാധ്യത കൂട്ടും.കുറഞ്ഞ സ്വർണ്ണ വായ്പ പലിശ നിരക്ക് ലഭ്യമാക്കിയാൽ ദീർഘകാലാടിസ്ഥാനത്തിൽ പണം ലാഭിക്കാൻ സഹായകരമാകും.

വായ്പാ തുക:

സ്വർണ്ണ വായ്പയുടെ പലിശ നിരക്കിനെ ബാധിക്കുന്ന പ്രാഥമിക ഘടകങ്ങളിലൊന്നാണ് വായ്പ തുക. സാധാരണയായി, ഉയർന്ന വായ്പാ തുകകൾ ഉയരുമ്പോൾ പലിശനിരക്കും കൂടും. അതേസമയം കുറഞ്ഞ വായ്പ തുകകൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഈടാക്കാം. .

ലോൺ കാലാവധി:

ഗോൾഡ് ലോണിൻറെ പലിശനിരക്കിനെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് വായ്പാകാലാവധി.കാലാവധി കുറയുമ്പോൾ സ്വാഭാവികമായും പലിശനിരക്കും കൂടും.

ലോൺ-ടു-വാല്യൂ അനുപാതം

ഒരു ധന കാര്യസ്ഥാപനം വായ്പ നൽകാൻ തയ്യാറുള്ള സ്വർണ്ണത്തിന്റെ വിപണി മൂല്യത്തിന് മേൽ എത്രതുകവായ്പ നൽകുമെന്ന കണക്കാണിത്. എൽടിവി അനുപാതം ഓരോ ധനകാര്യസ്ഥാപനങ്ങളിലും വ്യത്യസ്തമായിരിക്കും. ഇത് പലിശ നിരക്കിനെയും ബാധിക്കും.

മികച്ച ക്രെഡിറ്റ് സ്കോർ :

സ്വർണ്ണ വായ്പകൾ സുരക്ഷിതമായ വായ്പകളാണെങ്കിലും, നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് നിർണ്ണയിക്കുന്നതിൽ ക്രെഡിറ്റ് സ്കോർ പ്രധാന പങ്കു വഹിക്കുന്നുണ്ട്. നിങ്ങൾക്ക് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ,വായ്പാദാതാക്കൾ കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യും. അതിനാൽ, നിങ്ങളുടെ ബില്ലുകൾ കൃത്യസമയത്ത് അടച്ച്, ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: വീഴ്ചയക്ക് ശേഷം ഉയർന്ന് സ്വർണവില; പവന് ഇന്ന് എത്ര നൽകണം?
ടാറ്റയെ നയിച്ച പെൺകരുത്ത്; ടാറ്റ ട്രസ്റ്റ് ചെയർമാൻ്റെ അമ്മ സൈമൺ ടാറ്റ അന്തരിച്ചു