അവകാശികളില്ലാത്തത് 78,213 കോടിക്ക്! പരിശോധിക്കാനുള്ള വഴി പറഞ്ഞ് ആർബിഐ

Published : Nov 08, 2024, 05:25 PM IST
അവകാശികളില്ലാത്തത് 78,213 കോടിക്ക്! പരിശോധിക്കാനുള്ള വഴി പറഞ്ഞ് ആർബിഐ

Synopsis

2024 മാർച്ച് വരെ  രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 78,213 കോടി രൂപയാണ്.  

റിസർവ് ബാങ്കിന്റെ കണക്കുപ്രകാരം,  2024 മാർച്ച് വരെ  രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 78,213 കോടി രൂപയാണ്.  ഈ നിക്ഷേപങ്ങളെ എങ്ങനെ പരിശോധിക്കാം? കേന്ദ്ര സർക്കാർ അവകാശികളില്ലാതെ ബാങ്കുകളിലുള്ള നിക്ഷേപം പരിശോധിക്കാൻ അനുവധിക്കുന്നുണ്ട്. അതിനായി രൂപീകരിച്ചതാണ് ഉദ്ഗം പോർട്ടൽ. 

എന്താണ് ഉദ്ഗം പോർട്ടൽ

നിക്ഷേപകർക്ക് അവരുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ കാണാൻ കഴിയുന്ന ഒരു വെബ്‌സൈറ്റാണ് ഉദ്ഗം പോർട്ടൽ. റിസർവ് ബാങ്ക് ഇൻഫർമേഷൻ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് (റെബിറ്റ്), ഇന്ത്യൻ ഫിനാൻഷ്യൽ ടെക്‌നോളജി & അലൈഡ് സർവീസസ് (IFTAS), എന്നിവയുടെ സഹകരണത്തോടെയാണ് ഇതിന്റെ പ്രവർത്തനം.

ഉദ്ഗം പോർട്ടലിൽ ക്ലെയിം ചെയ്യാത്ത നിക്ഷേപം പരിശോധിക്കാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം

ഘട്ടം 1: ഉദ്ഗം വെബ്സൈറ്റ് സന്ദർശിക്കുക https://udgam.rbi.org.in/unclaimed-deposits/#/register
ഘട്ടം 2: നിങ്ങളുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുക. നിങ്ങളുടെ പേര് നൽകുക.
ഘട്ടം 3: ഒരു പാസ്‌വേഡ് സജ്ജീകരിക്കുക. ക്യാപ്ച കോഡ് നൽകുക
ഘട്ടം 4: ചെക്ക് ബോക്സിൽ ടിക്ക് ചെയ്ത് അടുത്തത് ക്ലിക്കുചെയ്യുക. സ്ഥിരീകരിക്കാൻ ഒട്ടിപി നൽകുക.

ക്ലെയിം ചെയ്യാത്ത നിക്ഷേപം എങ്ങനെ പരിശോധിക്കാം

നിങ്ങളുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾക്കായി പോർട്ടൽ എങ്ങനെ ഉപയോഗിക്കാമെന്നത് ഇതാ.

ഘട്ടം 1: വെബ്സൈറ്റ് സന്ദർശിക്കുക https://udgam.rbi.org.in/unclaimed-deposits/#/login
ഘട്ടം 2: നിങ്ങളുടെ ഫോൺ നമ്പർ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകുക. ലഭിച്ച ഒട്ടിപി നൽകുക.
ഘട്ടം 3: അടുത്ത പേജിൽ, അക്കൗണ്ട് ഉടമയുടെ പേര് നൽകുക. ലിസ്റ്റിൽ നിന്ന് ബാങ്കുകൾ തിരഞ്ഞെടുക്കുക.
ഘട്ടം 4: പാൻ, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് നമ്പർ, പാസ്പോർട്ട് നമ്പർ, ജനനത്തീയതി - ഇവയിൽ ഏതെങ്കിലും ഒരെണ്ണം നൽകുക 
ഘട്ടം 5: തിരയൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ക്ലെയിം ചെയ്യാത്ത ഏതെങ്കിലും നിക്ഷേപ അക്കൗണ്ട് ഉണ്ടെങ്കിൽ അത് പ്രദർശിപ്പിക്കും.

ലിസ്റ്റുചെയ്ത ഏഴ് ബാങ്കുകൾ ഇവയാണ്:

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. പഞ്ചാബ് നാഷണൽ ബാങ്ക്
3. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
4. ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്.
5. സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്.
6. ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്.
7. സിറ്റി ബാങ്ക്  

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ