ഭവന വായ്പയ്‌ക്കൊപ്പം എച്ച്ആര്‍എ ക്ലെയിം ചെയ്യാൻ കഴിയുമോ? പുതിയ നികുതി വ്യവസ്ഥയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Published : Apr 21, 2025, 11:28 AM IST
ഭവന വായ്പയ്‌ക്കൊപ്പം എച്ച്ആര്‍എ ക്ലെയിം ചെയ്യാൻ കഴിയുമോ? പുതിയ നികുതി വ്യവസ്ഥയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Synopsis

ഒരു ജീവനക്കാരന്‍റെ താമസത്തിനുള്ള വാടക ചെലവുകളുടെ ഒരു ഭാഗം വഹിക്കാന്‍ തൊഴിലുടമകള്‍ നല്‍കുന്ന ഒരു പ്രധാന ആനുകൂല്യമാണ് എച്ച്ആര്‍എ.

രു വ്യക്തിയുടെ ശമ്പള പാക്കേജിലെ നിര്‍ണായക ഘടകങ്ങളിലൊന്നാണ് വീട് വാടക അലവന്‍സ് അഥവാ എച്ച്ആര്‍എ . ഒരു ജീവനക്കാരന്‍റെ താമസത്തിനുള്ള വാടക ചെലവുകളുടെ ഒരു ഭാഗം വഹിക്കാന്‍ തൊഴിലുടമകള്‍ നല്‍കുന്ന ഒരു പ്രധാന ആനുകൂല്യമാണിത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 10(13എ) പ്രകാരം ഈ തുക ഭാഗികമായോ പൂര്‍ണ്ണമായോ നികുതി ഇളവിന് വേണ്ടി ക്ലെയിം ചെയ്യാം. എന്നാല്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കില്‍ എച്ച്ആര്‍എയ്ക്ക് നികുതി ഇളവ് ലഭ്യമല്ല.

പുതിയ നികുതി വ്യവസ്ഥയില്‍ ആദായനികുതി അടയ്ക്കുന്ന ഒരു ശമ്പള വരുമാനക്കാരന് ചില നികുതി ഇളവുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയില്ല. അവയില്‍ ചിലത് ഇപ്രകാരമാണ്:

1) സെക്ഷന്‍ 10(5)  ലീവ് ട്രാവല്‍ കണ്‍സെഷന്‍
2) സെക്ഷന്‍ 10(13എ)  ഹൗസ് റെന്‍റ് അലവന്‍സ്
3) സെക്ഷന്‍ 10(14)  റൂള്‍ 2ബിബിയിലെ പ്രത്യേക അലവന്‍സ്  (കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, ഹോസ്റ്റല്‍ അലവന്‍സ്, യൂണിഫോം അലവന്‍സ് മുതലായവ)
4) സെക്ഷന്‍ 24(ബി)  ഹോം ലോണിന് നല്‍കുന്ന പലിശ
5) 57(ഐഐഎ)  ഫാമിലി പെന്‍ഷന്‍
6) സെക്ഷന്‍ 80സിസിഡി(2) ഒഴികെ, സെക്ഷന്‍ 80സി, സെക്ഷന്‍ 80ഡി മുതലായവ അടങ്ങിയ അധ്യായം അഞ്ച് - എ പ്രകാരമുള്ള കിഴിവുകള്‍.

എച്ച് ആര്‍ എ നികുതി ഇളവ് എങ്ങനെയാണ് കണക്കാക്കുന്നത്?

പഴയ നികുതി വ്യവസ്ഥയില്‍ എച്ച് ആര്‍ എ നികുതി ഇളവ് കണക്കാക്കുന്നതിനുള്ള നിയമം ആദായനികുതി നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നു.

1) ഒരു തൊഴിലുടമയില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥ എച്ച് ആര്‍ എ
2) മെട്രോ നഗരങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍ ശമ്പളത്തിന്‍റെ 50% അല്ലെങ്കില്‍ മെട്രോ ഇതര നഗരങ്ങളില്‍ 40%
3) വാര്‍ഷിക ശമ്പളത്തിന്‍റെ 10% ല്‍ കൂടുതല്‍ വാര്‍ഷിക വാടകയായി നല്‍കുന്ന തുക. ഇവിടെ ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരു ജീവനക്കാരന് വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഭാഗമായ ഒരു ക്ഷാമബത്ത (ഡിഎ) ലഭിക്കുന്നുണ്ടെങ്കില്‍, അതും ശമ്പളത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം