പട്ടികയിൽ 209 അതിസമ്പന്ന ഇന്ത്യാക്കാർ: ലോകത്തിലെ എട്ടാമത്തെ ധനികനായി മുകേഷ് അംബാനി

By Web TeamFirst Published Mar 2, 2021, 11:02 PM IST
Highlights

പട്ടികയിലെ 177 പേർ ഇന്ത്യയിൽ തന്നെയാണ് താമസം. 

ദില്ലി: റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിലെ അതിസമ്പന്ന പട്ടികയിൽ എട്ടാമതെത്തി. ഇന്ന് പ്രസിദ്ധീകരിച്ച ഹുറുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021 പ്രകാരം അംബാനിയുടെ ആസ്തിയിൽ ഒരു വർഷത്തിനിടെ 24 ശതമാനം വർധനവുണ്ടായി. 6.09 ലക്ഷം കോടി ഡോളറാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി. 83 ബില്യൺ ഡോളറിന്റെ വർധനവാണ് ഒറു വർഷത്തിനിടെ ഉണ്ടായത്.

2.34 ലക്ഷം കോടി ഡോളർ ആസ്തിയുള്ള ഗൗതം അദാനിയും കുടുംബവും 48ാം സ്ഥാനത്താണ്. 1.94 ലക്ഷം കോടി ഡോളറുമായി ശിവ് നടാറും കുടുംബവും 58ാം സ്ഥാനത്താണ്. ലക്ഷ്മി എൻ മിത്തൽ 1.40 ലക്ഷം കോടി ഡോളർ ആസ്തിയുമായി 104ാം സ്ഥാനത്താണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല 113ാം സ്ഥാനത്താണ്. ഇദ്ദേഹത്തിന് 1.35 ലക്ഷം കോടി ഡോളർ ആസ്തിയുണ്ട്.

ഇന്ത്യക്കിപ്പോൾ 209 അതിസമ്പന്നരാണ് ഉള്ളത്. ഇതിൽ 177 പേർ ഇന്ത്യയിൽ തന്നെയാണ് താമസം. അമേരിക്കയിൽ 689 പേർ അതിസമ്പന്നരാണ്. അമേരിക്ക പുതുതായി 69 പേരെ പട്ടികയിൽ ചേർത്തപ്പോൾ ഇന്ത്യയിൽ നിന്ന് 50 പേർ ഉൾപ്പെട്ടു. ജയ് ചൗധരി, വിനോദ് ശാന്തിലാൽ അദാനി എന്നിവരുടെ ആസ്തികളിൽ യഥാക്രമം 271 ശതമാനത്തിന്റെയും 128 ശതമാനത്തിന്റെയും വർധന രേഖപ്പെടുത്തി. ചൗധരിക്ക് 96000 കോടിയുടെയും വിനോദിന് 72000 കോടിയുടെയും ആസ്തിയാണ് ഉള്ളത്. ഇലോൺ മസ്ക്കാണ് പട്ടികയിൽ ഒന്നാമത്. 197 ബില്യൺ ഡോളറാണ് ആസ്തി. 151 ബില്യൺ ഡോളർ ആസ്തി വർധനയാണ് ഇദ്ദേഹത്തിന് ഒരു വർഷത്തിനിടെ ഉണ്ടായത്.

click me!