വെറും 10 സെക്കന്റുള്ള വീഡിയോ വിറ്റത് 48 കോടി രൂപയ്ക്ക്: വാങ്ങിയത് ബ്ലോക്ചെയ്ൻ ശൃംഖലയിലൂടെ

By Web TeamFirst Published Mar 2, 2021, 7:16 PM IST
Highlights

സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ വീഡിയോയിൽ ഒരു ഭീമൻ ഡൊണാൾഡ് ട്രംപിന്റെ പതനമാണ് ചിത്രീകരിച്ചിരിക്കുന്നത്. 

മിയാമി: കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മിയാമി സ്വദേശിയായ കലാപ്രേമി പാബ്ലോ റോഡ്രിഗസ് ഫ്രെയ്ൽ 67000 ഡോളർ മുടക്കി പത്ത് സെക്കന്റുള്ള വീഡിയോ വിറ്റത്. അതും ഓൺലൈനിൽ സൗജന്യമായി കാണാൻ പറ്റുമായിരുന്ന വീഡിയോ. അന്ന് ഇതിന് എന്തിനാണ് ഇത്ര പണം മുടക്കിയതെന്ന് ചോദ്യം ഉയർന്നിരുന്നുവെങ്കിലും ഇപ്പോഴാണ് അത് വ്യക്തമായത്. 67000 ഡോളർ മുടക്കി വാങ്ങിയ വീഡിയോ ഇദ്ദേഹം 66 ലക്ഷം ഡോളറിനാണ് വിറ്റത്. 48.45 കോടി ഇന്ത്യൻ രൂപയോളം വരും ഈ തുക. 

കഴിഞ്ഞ ആഴ്ചയാണ് ഈ ഇടപാട് നടന്നത്. ഡിജിറ്റൽ ആർടിസ്റ്റായ ബീപിളാണ് ഈ വീഡിയോ നിർമ്മിച്ചത്. ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് മൈക് വിങ്കിൾമാൻ എന്നാണ്. ഇത് പിന്നീട് ബ്ലോക്ചെയ്ൻ എന്ന ശൃംഖല വഴി റോഡ്രിഗസ് വാങ്ങുകയായിരുന്നു. ബ്ലോക്ചെയ്ൻ ഒരു ഡിജിറ്റൽ സിഗ്നേചർ വഴി വീഡിയോയുടെ ഉടമസ്ഥത ഉറപ്പാക്കുകയാണ് ചെയ്തിരുന്നത്.

സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ വീഡിയോയിൽ ഒരു ഭീമൻ ഡൊണാൾഡ് ട്രംപിന്റെ പതനമാണ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരം മുദ്രാവാക്യങ്ങൾ കൊണ്ട് മൂടിയതായി കാണാം. ഡിജിറ്റൽ ആർട്ടിന്റെ വരും കാല സാധ്യതകളിലേക്ക് കണ്ണ് തുറപ്പിക്കുന്നത് കൂടിയാണ് ഈ വിൽപ്പന.

click me!