നിക്ഷേപിക്കാം പണം വാരാം; ഫിക്സഡ് ഡെപ്പോസിറ്റുകളുടെ നിരക്ക് ഉയർത്തി ഈ ബാങ്ക്

By Web TeamFirst Published Sep 27, 2022, 2:24 PM IST
Highlights

ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് കുത്തനെ ഉയർത്തി ഈ ബാങ്ക്. നിക്ഷേപകർക്ക് ഇനി നിക്ഷേപയ്ക്കുന്ന പണത്തിന് ഉയർന്ന വരുമാനം നേടാം 

നിക്ഷേപകരെ വീണ്ടും സന്തോഷപ്പെടുത്തി ഐസിഐസിഐ ബാങ്ക്. സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐസിഐസിഐ 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഉയർത്തിയിരിക്കുകയാണ്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 25 ബിപിഎസ് വരെയാണ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇങ്ങനെയാണ്; 

Read Also: ഈ മേഖലക്കാർക്ക് ആശ്വസിക്കാം; ഇന്ത്യയിൽ ശമ്പള വർദ്ധനവിന് സാധ്യത

ഏഴ് ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്  ബാങ്കിൽ നിന്നും ഇപ്പോൾ 2.75 ശതമാനം പലിശ ലഭിക്കും. 30 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ ലഭിക്കും. 91 ദിവസം മുതൽ 184 ദിവസം വരെ നിക്ഷേപിക്കുന്നവർക്ക് ഇപ്പോൾ നാല് ശതമാനമാണ് പലിശയായി ലഭിക്കുക. മുൻപ്  3.75 ശതമാനം മാത്രമായിരുന്നു പലിശ ലഭിച്ചത്. 185 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള കാലാവധിയിൽ നിക്ഷേപിക്കാൻ തയ്യാറാണെങ്കിൽ 4.65 പലിശ ലഭിക്കും. 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 2 വർഷം മുതൽ  3 വർഷം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  6.10 ശതമാനം പലിശയും  5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  5.90 പലിശയും , ഐസിഐസിഐ ബാങ്ക് നൽകുന്നു. അതേസമയം മുതിർന്ന പൗരന്മാർക്ക് സാധാരണയിൽ നിന്നും ഉയർന്ന പലിശ നിരക്കായിരിക്കും ലഭിക്കുക  

click me!