റിസ്‌ക്കെടുക്കാതെ വരുമാനം നേടാം; പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

Published : Feb 13, 2023, 08:11 PM IST
റിസ്‌ക്കെടുക്കാതെ വരുമാനം നേടാം; പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

Synopsis

റിപ്പോ നിരക്ക് ഉയർത്തിയതോടെ രാജ്യത്തെ വിവിധ ബാങ്കുകൾ നിക്ഷേപ നിരക്കുകൾ ഉയർത്തുകയാണ്. വിപണിയിലെ അപകട സാധ്യതകൾ ബാധിക്കാതെ വരുമാനം നേടാം.    

ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാ ദാതാവായ  ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5% ആക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനത്തെ തുടർന്നാണ് സ്ഥിര നിക്ഷേപ നിരക്കുകൾ ഉയർത്തിയത്.

ഐസിഐസിഐ ബാങ്കിന്റെ പലിശ നിരക്കുകൾ 

ഐസിഐസിഐ ബാങ്ക് 7 മുതൽ 29 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 3 ൽ നിന്ന് 4.50 ശതമാനമായി ഉയർത്തി.
30 മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 3.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി ഉയർത്തി.
46-60 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർത്തി.
61-90 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് 4.50 ശതമാനത്തിൽ നിന്ന് 5.75 ശതമാനമാക്കി.
91-184 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 6.25 ശതമാനമാക്കി.
185-270 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് ഇപ്പോൾ 6.50 ശതമാനമാണ്.
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക് ഇപ്പോൾ 7.10 ശതമാനമാണ് പലിശ നിരക്ക്.
15 മാസം മുതൽ 2 വർഷം വരെയുള്ള എഫ്ഡികൾക്ക് ഇപ്പോൾ 7.15 ശതമാനമാണ് പലിശ നിരക്ക്.
2 വർഷം, 1 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള FD-കൾക്ക് 7 ശതമാനം പലിശയുണ്ട്.
മൂന്ന് വർഷം, ഒരു ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 6.75 ശതമാനമായി കുറച്ചു.
6.75 ശതമാനമാണ് 5 വർഷത്തേക്കുള്ള പുതിയ FD പലിശ നിരക്ക്, 1 ദിവസം മുതൽ 10 വർഷം വരെ.
 

PREV
Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ഇന്ത്യയിലടക്കം സ്ഥിതിയാകെ മാറും! അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല, ജീവൻരക്ഷാ മരുന്നുകളുടെ വിലയും വർദ്ധിച്ചേക്കാം