
ഉപഭോക്താക്കളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്, സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം പ്രതിമാസ ബാലന്‍സ് വര്‍ധന പിന്‍വലിച്ച് ഐസിഐസിഐ ബാങ്ക്. മെട്രോ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ 50,000 രൂപയാക്കി ഉയര്‍ത്തിയ മിനിമം ബാലന്‍സ് 15,000 രൂപയായി കുറച്ചു. ഉപഭോക്താക്കളുടെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം മാറ്റിയതെന്ന് ബാങ്ക് അറിയിച്ചു.
മുമ്പ് വര്‍ദ്ധിപ്പിച്ചത് ഇങ്ങനെ:
ഓഗസ്റ്റ് ഒന്നിന് ശേഷമുള്ള പുതിയ അക്കൗണ്ടുകള്‍ക്കാണ് ബാങ്ക് മിനിമം ബാലന്‍സ് കുത്തനെ ഉയര്‍ത്തിയിരുന്നത്. മെട്രോ നഗരങ്ങളിലെ മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കിയായിരുന്നു വര്‍ധനവ്. ഇത് അഞ്ച് മടങ്ങ് കൂടുതലായിരുന്നു.
പുതിയ മാറ്റങ്ങള്‍:
മെട്രോ, നഗരപ്രദേശങ്ങള്‍: 50,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറച്ചു.
അര്‍ധ നഗരങ്ങള്‍: 7,500 രൂപയായി കുറച്ചു. (ഓഗസ്റ്റ് 1-ന് മുമ്പ് 5,000 രൂപയായിരുന്നു.)
ഗ്രാമീണ മേഖല: 2,500 രൂപയായി കുറച്ചു. (ഓഗസ്റ്റ് 1-ന് മുമ്പ് 5,000 രൂപയായിരുന്നു.)
കുത്തനെയുള്ള വര്‍ധനപിന്‍വലിച്ചെങ്കിലും, പഴയ നിരക്കിനേക്കാള്‍ ഏകദേശം 50% വര്‍ധനവ് നിലവിലുണ്ട്.
മിനിമം ബാലന്‍സ് ബാധകമല്ലാത്ത അകൗണ്ടുകള്‍
സാലറി അക്കൗണ്ടുകള്‍
60 വയസ്സിന് മുകളിലുള്ളവര്‍ (മുതിര്‍ന്ന പൗരന്മാര്‍/പെന്‍ഷന്‍കാര്‍)
ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ (ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ ഉള്‍പ്പെടെ)
ഭിന്നശേഷിയുള്ളവരുടെ അക്കൗണ്ടുകള്‍
2025 ജൂലൈ 31-ന് മുമ്പ് തുറന്ന അക്കൗണ്ടുകള്‍
പിഴ ഈടാക്കുന്ന രീതി:
അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍, കുറവുള്ള തുകയുടെ 6% അല്ലെങ്കില്‍ 500 രൂപ (ഏതാണോ കുറവ്) പിഴയായി ഈടാക്കും. നിലവില്‍, ഐസിഐസിഐ ബാങ്കിലെ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് 2.5% വാര്‍ഷിക പലിശ ലഭിക്കും.