മിനിമം ബാലൻസ് 50,000 രൂപയാക്കി ഐസിഐസിഐ ബാങ്ക്; പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി

Published : Aug 09, 2025, 05:58 PM IST
ICICI Bank

Synopsis

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2020 ൽ മിനിമം ബാലൻസ് റദ്ദാക്കിയിരുന്നു

ദില്ലി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിം​ഗസ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക ഉയർത്തി. എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും ഇത് ബാധകമായിരിക്കും. ഓഗസ്റ്റ് 1 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ബാങ്കിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അതായത്, ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ സേവിംഗ്സ് അക്കൗണ്ടുകൾ തുറന്ന മെട്രോ, നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കൾ പിഴ ഒഴിവാക്കാൻ പ്രതിമാസം ശരാശരി 50,000 രൂപ ബാലൻസ് നിലനിർത്തണം.

അതേസമയം, പഴയ ഉപഭോക്താക്കളുടെ ഏറ്റവും കുറഞ്ഞ ശരാശരി ബാലൻസ് 10,000 രൂപയായി തുടരും. കൂടാതെ, അർദ്ധ നഗര പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ 25,000 രൂപയും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾ 10,000 രൂപയും കുറഞ്ഞത് ബാലൻസ് നിലനിർത്തേണ്ടതുണ്ട്. എന്നാൽ ഗ്രാമപ്രദേശങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും പഴയ ഉപഭോക്താക്കൾക്ക് പ്രതിമാസം മിനിമം ശരാശരി ബാലൻസ് 5,000 രൂപയായി തുടരും. മിനിമം ശരാശരി ബാലൻസ് നിലനിർത്താത്ത ഉപഭോക്താക്കൾക്ക് 500 രൂപ പിഴ അല്ലെങ്കിൽ എത്ര രൂപയാണോ കുറവ് അതിന്റെ 6 ശതമാനം പിഴ ഇവയിൽ ഏതാണ് കുറവെന്നാൽ അതി ഈടാക്കും.

മറ്റ് മിക്ക ബാങ്കുകളും വളരെ കുറഞ്ഞ വായ്പാ പരിധിയാണ് നിലനിർത്തുന്നത്, സാധാരണയായി 2,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലാണ് പല ബാങ്കുകളും മിനിമം ബാലൻസായി ആവശ്യപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 2020 ൽ മിനിമം ബാലൻസ് റദ്ദാക്കിയിരുന്നു

 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ