
ഐസിഎൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ സെക്യുവേർഡ് റിഡീമബിൾ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ (NCDs) പബ്ലിക് ഇഷ്യൂ 2025 നവംബർ 17-ന് ആരംഭിക്കും. 12.62% വരെ യഥാർത്ഥ ആദായം (Effective Yield) വാഗ്ദാനം ചെയ്യുന്ന ഈ എൻ.സി.ഡി ഇഷ്യൂ, ഫ്ലെക്സിബിൾ കാലാവധികൾ തേടുന്നവർക്ക് ആകർഷകവും സുരക്ഷിതവുമായ ഒരു നിക്ഷേപാവസരമാണെന്ന് ഐസിഎൽ ഫിൻകോർപ് അവകാശപ്പെടുന്നു.
പുതിയ എൻ.സി.ഡി ഇഷ്യൂവിന് 2025 നവംബർ 28 വരെ അപേക്ഷിക്കാം. CRISIL BBB- /STABLE റേറ്റിംഗ് ആണ് എൻസിഡികൾക്കുള്ളത്. ഓരോ എൻ.സി.ഡി-യുടെയും മുഖവില ₹1,000 ആണ്. 13, 24, 36, 60, 70 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യൂമുലേറ്റിവ് പലിശ ഓപ്ഷനുകളും ഈ ഇഷ്യൂ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കുകൾ 10.50% മുതൽ 12.62% വരെയാണ്. കുറഞ്ഞ അപേക്ഷാ തുക ₹10,000.
ഈ ഇഷ്യൂ വഴി സമാഹരിക്കുന്ന തുക, ഐസിഎൽ ഫിൻകോർപ്പിന്റെ വളർച്ചാ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായി വിനിയോഗിക്കും. – ഐസിഎൽ ഫിൻകോർപ് അറിയിച്ചു.
34 വർഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പിന്റെ സി.എം.ഡി അഡ്വ. കെ.ജി. അനിൽകുമാറാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ എന്നിങ്ങനെ 10 സംസ്ഥാനങ്ങളിൽ ഐസിഎൽ ഫിൻകോർപ് പ്രവർത്തിക്കുന്നുണ്ട്.
തമിഴ്‌നാട്ടിൽ 93 വർഷത്തെ ചരിത്രമുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻ.ബി.എഫ്.സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെൻറ്സ് (Salem Erode Investments) ഐസിഎൽ ഫിൻകോർപ് ഏറ്റെടുത്തിരുന്നു.
ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോ ഐസിഎൽ ഫിൻകോർപ്പ് വാഗ്ദാനം ചെയ്യുന്നു. ട്രാവൽ, ഫാഷൻ, ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ സംരംഭങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലേക്കും ഐസിഎൽ ഗ്രൂപ്പ് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐസിഎൽ ബ്രാഞ്ച് സന്ദർശിക്കാം. അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ www.iclfincorp.com സന്ദർശിക്കാം. വിളിക്കൂ +91 85890 20137, +91 85890 20186.