ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍; അവസാന തീയതി പ്രഖ്യാപിച്ച് ആദായ നികുതി വകുപ്പ്

By Web TeamFirst Published Dec 16, 2019, 12:41 PM IST
Highlights

നേരത്തെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വർഷം സെപ്റ്റംബറിൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഡിസംബർ 31 വരെ നീട്ടിയിരുന്നു.

ദില്ലി: ഈ വർഷം അവസാനത്തോടെ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് ആദായനികുതി വകുപ്പ്. “മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങൾ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ 2019 ഡിസംബർ 31 ന് മുമ്പ് പൂർത്തിയാക്കുക” വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഇത്തരത്തിലൊരു സന്ദേശം വകുപ്പ് പുറപ്പെടുവിക്കുന്നത്.

നേരത്തെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വർഷം സെപ്റ്റംബറിൽ പുറപ്പെടുവിച്ച ഉത്തരവിലൂടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) ഡിസംബർ 31 വരെ നീട്ടിയിരുന്നു.

നേരത്തെ, ഈ ലിങ്കേജിന്റെ അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു. ആദായനികുതി വകുപ്പിനായി സിബിഡിടിയാണ് നയ രൂപീകരണം നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രധാന ആധാർ പദ്ധതി ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ഐ ടി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ അനുവദിക്കുന്നതിനും ബയോമെട്രിക് ഐഡി നിർബന്ധമായി തുടരുമെന്നും പറ‌ഞ്ഞിരുന്നു.

click me!