ഇൻകം ടാക്സ് നൽകുന്നവർക്ക് ഇതാ സന്തോഷ വാർത്ത; നടപ്പായാൽ ലക്ഷങ്ങൾ രക്ഷപ്പെടും, നികുതി വെട്ടിക്കുറച്ചേക്കും

Published : Dec 27, 2024, 11:08 AM ISTUpdated : Dec 27, 2024, 11:13 AM IST
ഇൻകം ടാക്സ് നൽകുന്നവർക്ക് ഇതാ സന്തോഷ വാർത്ത; നടപ്പായാൽ ലക്ഷങ്ങൾ രക്ഷപ്പെടും, നികുതി വെട്ടിക്കുറച്ചേക്കും

Synopsis

നിലവിൽ  3 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% മുതൽ 20% വരെ നിരക്കിലാണ് നികുതി ഘടന. 10.5 ലക്ഷം രൂപയിൽ കൂടുതലുള്ള 30ശതമാനമാണ് നികുതി നിരക്ക്.

ദില്ലി: ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പുതിയ സ്ലാബ്  പ്രഖ്യാപിച്ചേക്കും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് സ്ലാബ് വർധിപ്പിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കിയാൽ, ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കും.

നിലവിൽ  3 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% മുതൽ 20% വരെ നിരക്കിലാണ് നികുതി ഘടന. 10.5 ലക്ഷം രൂപയിൽ കൂടുതലുള്ള 30ശതമാനമാണ് നികുതി നിരക്ക്. നിലവിൽ, നികുതിദായകർക്ക് രണ്ട് രീതി തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഭവന വാടക, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾക്ക് ഇളവുകൾ നൽകുന്ന പഴയ രീതിയും ഇളവുകളൊന്നുമില്ലാത്ത 7.5 ലക്ഷം പരിധിയിയുള്ള പുതിയ രീതിയുമാണ് നിലവിലുള്ളത്. അതേസമയം, റിപ്പോർട്ടുകളെക്കുറിച്ച് ധനമന്ത്രാലയം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

Read More... ഉപഭോക്താക്കള്‍ക്ക് ജിയോയുടെ ഇരുട്ടടി; 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ചു- റിപ്പോര്‍ട്ട്

സ്ട്രീംലൈൻഡ് ടാക്സ് സമ്പ്രദായം വർധിപ്പിച്ച് നികുതി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ വരുമാന നഷ്ടം നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 2024 ജൂലൈ മുതൽ സെപ്തംബർ വരെയുള്ള ഏഴ് പാദങ്ങളിലെ ജിഡിപി വളർച്ച ദുർബലമായതോടെയാണ് പുതിയ നീക്കമെന്ന് പറയുന്നു. വർധിച്ചുവരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഗാർഹിക ബജറ്റുകളെ താറുമാറാക്കുകയും വാഹനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ സാധനങ്ങളുടെ വിൽപ്പന കുറയുന്നുവെന്നാണ് വിലയിരുത്തൽ. ഇടത്തരക്കാരുടെ മേൽ ഉയർന്ന നികുതി ചുമത്തുന്നത് രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുമെന്നും പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെടുന്നതും ഗവൺമെൻ്റിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.  

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും