ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്നവസാനിക്കും

Published : Jul 31, 2022, 01:09 PM IST
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്നവസാനിക്കും

Synopsis

ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി ഫയൽ ചെയ്യാത്തിനായുള്ള അവസരം  വെള്ളിയാഴ്ച അവസാനിച്ചിരുന്നു.

തിരുവനന്തപുരം: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ഇന്നവസാനിക്കും. സമയം നീട്ടുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇന്നലെ രാത്രി 9 മണി വരെ റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം 5 കോടി കടന്നു. ബാങ്കിൽ നേരിട്ടെത്തി ആദായ നികുതി ഫയൽ ചെയ്യാത്തിനായുള്ള അവസരം  വെള്ളിയാഴ്ച അവസാനിച്ചിരുന്നു.  ഓൺലൈൻ വഴി മാത്രമാണ് ആദായ നികുതി ഇനി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുക. 

വെള്ളിയാഴ്ച വരെ മാത്രമായിരുന്നു ബാങ്കിൽ നേരിട്ടെത്തി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരമുണ്ടായിരുന്നത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
2021-22 സാമ്പത്തിക വർഷത്തിലേക്കോ 2022-23 മൂല്യനിർണ്ണയ വർഷത്തിലേക്കോ ആദായ നികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാത്തവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

Read More : 'ദോശ തിന്നാൻ ആശ വേണ്ട'; ഒന്നാം തിയതി മുതൽ ദോശമാവിന് വില ഉയരും

കൃത്യസമയത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ 2022 ഡിസംബർ 31-നകം നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ പിഴയായി വലിയ തുക നൽകേണ്ടി വരും. കൂടാതെ  മറ്റ് ചില സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കും.  5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള നികുതിദായകർക്കുള്ള ലേറ്റ് ഫീസ് 1,000 രൂപയാണ്. നിങ്ങളുടെ വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, വൈകിയ പിഴ 5,000 ആണ്. , 60 വയസ്സിന് താഴെയുള്ള നികുതിദായകർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി 2.5 ലക്ഷം രൂപയാണ്. 60 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്ക്, ഇളവ് പരിധി 5 ലക്ഷം രൂപയാണ്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം