ആദായ നികുതി നൽകുന്നുണ്ടോ? ബജറ്റിൽ നിന്ന് പ്രതീക്ഷിക്കാവുന്ന 4 ആനുകൂല്യങ്ങൾ

Published : Jan 20, 2023, 04:55 PM IST
ആദായ നികുതി നൽകുന്നുണ്ടോ? ബജറ്റിൽ നിന്ന് പ്രതീക്ഷിക്കാവുന്ന 4 ആനുകൂല്യങ്ങൾ

Synopsis

ആദായ നികുതിദായകർ വളരെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ യൂണിയൻ ബജറ്റിനെ നോക്കികാണുന്നത്.  ആദായ നികുതി ഇളവ്, സെക്ഷൻ 80 സി പ്രകാരമുള്ള ഇളവ് എന്നിവയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകാം   

ദില്ലി: യൂണിയൻ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കും. 2023 ബജറ്റിൽ നിന്നും പ്രതീക്ഷിക്കുന്ന ആദായ നികുതി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്? ആദായ നികുതി ഇളവ്, സെക്ഷൻ 80 സി ഇളവ് വർദ്ധിപ്പിക്കൽ എന്നിവ കേന്ദ്ര ബജറ്റിൽ നിന്നുള്ള ചില പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ആദായനികുതി സ്ലാബ് നിരക്കുകൾ പുനഃക്രമീകരിച്ചിട്ട് വളരെക്കാലമായി. മാത്രമല്ല,  2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആയതിനാൽ ധനമന്ത്രി കുറച്ച് നികുതിയിളവ് നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദർ അഭിപ്രായപ്പെട്ടു. 

1. സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർദ്ധനവ്

പണമടച്ച വ്യക്തികൾക്കും പെൻഷൻകാർക്കും, മൊത്ത ശമ്പള വരുമാനത്തിൽ നിന്ന് അനുവദിച്ചിട്ടുള്ള കിഴിവാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ. ഈ കിഴിവ് പ്രകാരം വ്യക്തിയുടെ  ശമ്പള വരുമാനത്തിൽ നിന്നുള്ള നികുതി കുറയ്ക്കുകയും ഇതിലൂടെ നികുതി ഭാരവും കുറയ്ക്കുകയും ചെയ്യുന്നു. എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും 50,000 കിഴിവിന് അർഹതയുണ്ട്.

2. സെക്ഷൻ 80 സി പ്രകാരമുള്ള  ഇളവ് വർദ്ധിപ്പിക്കുക

ശമ്പളക്കാരായ വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 150000 രൂപ വരെ നികുതി ഇളവ് ലഭിക്കുന്നു. 80 സിയുടെ പരിധി വളരെക്കാലമായി 1,50,000 രൂപയയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇത്തവണത്തെ ബജറ്റിൽ ഉയർത്തുമെന്ന് പ്രതീക്ഷയിലാണ് നികുതി ദായകർ. ബജറ്റിൽ 80 സി യുടെ പരിധി കുറഞ്ഞത് 2,00,000 രൂപയായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദർ അഭിപ്രായപ്പെട്ടു. 


3. നികുതി സ്ലാബ് നിരക്കുകൾ 

2023 ലെ യൂണിയൻ ബജറ്റിൽ വ്യക്തിഗത നികുതി ഇളവ്, കുറഞ്ഞ നികുതി നിരക്കുകളിലൂടെയോ അല്ലെങ്കിൽ നികുതി സ്ലാബുകൾ പുനഃക്രമീകരിച്ചോ നൽകണം. വിവിധ നികുതികൾ കൂടുതൽ പുരോഗമനപരവും ഫലപ്രദവുമാക്കുന്നതിന് സാങ്കേതിക മാറ്റങ്ങൾ ആവശ്യമാണ്. അത്തരം നടപടികൾ 2023 ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. 


4. വർക്ക് ഫ്രം ഹോം അലവൻസ് 

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നനികുതിദായകർ വ്യക്തിഗത നികുതിയിൽ കുറച്ച് ആശ്വാസം  ഇത്തവണത്തെ ബജറ്റിൽ നികുതിദായകർ പ്രതീക്ഷിക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ