താലിബാൻ ഭരണം തിരിച്ചടി: ഇന്ത്യ അഫ്ഗാൻ വ്യാപാരബന്ധം മോശമാകാൻ സാധ്യത

By Web TeamFirst Published Aug 19, 2021, 10:47 AM IST
Highlights

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 6000 കോടിയുടെ ചരക്കുകൾ കയറ്റി അയച്ചു. തിരിച്ചിങ്ങോട്ട് 3800 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്തു.

ദില്ലി: താലിബാൻ ഭരണം പിടിച്ചതോടെ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള വ്യാപാരബന്ധം മോശമാകും എന്ന് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യാപാരി സംഘടന അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ 10,000 കോടി രൂപയുടെ വ്യാപാരം ഉണ്ടെന്നും ചേമ്പർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി അഭിപ്രായപ്പെട്ടു.

2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് 6000 കോടിയുടെ ചരക്കുകൾ കയറ്റി അയച്ചു. തിരിച്ചിങ്ങോട്ട് 3800 കോടി രൂപയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്തു.

 ദക്ഷിണ ഏഷ്യയിൽ അഫ്ഗാനിസ്ഥാൻറെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഡ്രൈ ഫ്രൂട്ട്സ് ഔഷധസസ്യങ്ങൾ പഴങ്ങൾ തുടങ്ങിയവയാണ് അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പ്രധാന ഉൽപ്പന്നങ്ങൾ. അതേസമയം ഇന്ത്യയിൽ നിന്ന് അഫ്ഗാനിലേക്ക് ചായപ്പൊടിയും കാപ്പിപ്പൊടിയും പരുത്തിയും കുരുമുളകുമൊക്കെയാണ് കയറ്റി അയക്കുന്നത്.

 ഒരു വ്യാപാര കേന്ദ്രം എന്ന നിലയിൽ ദില്ലിയിൽനിന്നും മാത്രം അഫ്ഗാനും ആയി ഒരു വർഷം 1000 കോടിയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് സി ടി ഐ പറയുന്നത്. ദില്ലിയിലെ ചാന്ദ്നി ചൗക്കിൽ നിന്ന് കാബൂളിലേക്കും കണ്ടഹാറിലേക്കും ഇനി തുണിത്തരങ്ങൾ അയക്കാൻ കഴിഞ്ഞേക്കില്ല എന്ന ഭയത്തിലാണ് വ്യാപാരികൾ.

click me!