ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകളെ ഉദാഹരിച്ച് ട്രംപിന്‍റെ ഇന്ത്യ വിമര്‍ശനം

By Web TeamFirst Published Mar 3, 2019, 11:43 AM IST
Highlights

'മോട്ടോര്‍ സൈക്കില്‍ തന്നെ ഉദാഹരമായി എടുക്കൂ. ഇന്ത്യയിലേക്ക് മോട്ടോര്‍ സൈക്കില്‍ കയറ്റുമതി ചെയ്യാന്‍ 100 ശതമാനമായിരുന്നു താരിഫ്. ഞാന്‍ രണ്ട് മിനിറ്റ് സംസാരിച്ചപ്പോള്‍ അത് 50 ശതമാനമായി കുറഞ്ഞു. ഇപ്പോഴും അത് 50 ശതമാനമാണ് എന്നാല്‍, അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 2.4 ശതമാനം മാത്രമാണ് നികുതി'

ന്യൂയോര്‍ക്ക്: ഇന്ത്യ വളരെ ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാണെന്ന വിമര്‍ശനവുമായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ട്രംപിന്‍റെ അഭിപ്രായ പ്രകടനം. 'നമ്മള്‍ ഇന്ത്യയിലേക്ക് ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കില്‍ കയറ്റി അയക്കുമ്പോള്‍ അവര്‍ അതിന് വളരെ ഉയര്‍ന്ന താരിഫാണ് ഈടാക്കുന്നത്' ട്രംപ് പറഞ്ഞു. 

തിരിച്ച് ഇന്ത്യയില്‍ നിന്നുളള ഇറക്കുമതിക്കും ഉയര്‍ന്ന നികുതി വേണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്നുളള ഉല്‍പന്നങ്ങള്‍ക്ക് റെസിപ്രോക്കല്‍ നികുതി നടപ്പാക്കുന്നതിനെക്കുറിച്ചും ട്രംപില്‍ നിന്ന് പരാമര്‍ശമുണ്ടായി. നേരത്തെ ഹാര്‍ലിഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 100 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ഇന്ത്യ ഇറക്കുമതി നികുതിയില്‍ കുറച്ചിരുന്നു. എന്നാല്‍, ഈ നടപടിയോട് അന്ന് ട്രംപ് പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. 

'മോട്ടോര്‍ സൈക്കില്‍ തന്നെ ഉദാഹരമായി എടുക്കൂ. ഇന്ത്യയിലേക്ക് മോട്ടോര്‍ സൈക്കില്‍ കയറ്റുമതി ചെയ്യാന്‍ 100 ശതമാനമായിരുന്നു താരിഫ്. ഞാന്‍ രണ്ട് മിനിറ്റ് സംസാരിച്ചപ്പോള്‍ അത് 50 ശതമാനമായി കുറഞ്ഞു. ഇപ്പോഴും അത് 50 ശതമാനമാണ് എന്നാല്‍, അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് 2.4 ശതമാനം മാത്രമാണ് നികുതി' ട്രംപ് പറഞ്ഞു.  

click me!