യുഎസ് കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യ പുറത്ത്; പട്ടികയിൽ ഇടം നേടി ചൈന

By Web TeamFirst Published Nov 12, 2022, 5:38 PM IST
Highlights

യു എസ്  ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ദില്ലിയിൽ ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസം തന്നെ റിപ്പോർട്ട് പുറത്തുവന്നു എന്നതാണ് രസകരം.

ദില്ലി: കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് ഇന്ത്യയെ നീക്കം ചെയ്ത് യുഎസ്. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിൽ ഉണ്ടായിരുന്നു. യു എസ്  ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ന്യൂഡൽഹിയിൽ ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസം തന്നെ റിപ്പോർട്ട് പുറത്തുവന്നു എന്നതാണ് രസകരം. . ഇന്ത്യയ്‌ക്കൊപ്പം ഇറ്റലി, മെക്‌സിക്കോ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചൈന, ജപ്പാൻ, കൊറിയ, ജർമ്മനി, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ എന്നിവയാണ് നിലവിൽ  കറൻസി മോണിറ്ററിംഗ് ലിസ്റ്റിന്റെ ഭാഗമായ ഏഴ് സമ്പദ്‌വ്യവസ്ഥകളെന്ന് ട്രഷറി വകുപ്പ് 
യുഎസ്  കോൺഗ്രസിന് നൽകിയ ദ്വിവാർഷിക റിപ്പോർട്ടിൽ പറഞ്ഞു.കറൻസി മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത രാജ്യങ്ങൾ ഷറി വകുപ്പിന്റെ മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമേ പാലിച്ചിട്ടുള്ളൂവെന്നും ദ്വിവാർഷിക റിപ്പോർട്ടിൽ പറയുന്നു.

'യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രധാന വ്യാപാര പങ്കാളികളുടെ മാക്രോ ഇക്കണോമിക് ആൻഡ് ഫോറിൻ എക്‌സ്‌ചേഞ്ച് നയങ്ങൾ' എന്ന വിഷയത്തിൽ യുഎസ് ട്രഷറി വകുപ്പ് യുഎസ് കോൺഗ്രസിന് അർദ്ധവാർഷിക റിപ്പോർട്ട് നൽകി. 2022 ജൂണിൽ അവസാനിക്കുന്ന അവസാന നാല് പാദങ്ങളിലെ യുഎസിന്റെ വ്യാപാര പങ്കാളികളുടെ നയങ്ങൾ അവലോകനം ആണിത്.  റിപ്പോർട്ടിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, യുഎസിന്റെ ചില പ്രധാന വ്യാപാര പങ്കാളികളുടെ കറൻസി രീതികളും നയങ്ങളും ലിസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

തുടർച്ചയായി രണ്ട് റിപ്പോർട്ടുകൾക്കുള്ള മൂന്ന് മാനദണ്ഡങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ത്യയും മറ്റ് നാല് രാജ്യങ്ങളും പിന്തുടർന്നിട്ടുള്ളു. അതിനാലാണ് മോണിറ്ററിംഗ് ലിസ്റ്റിൽ നിന്ന് നീക്കം ഈ രാജ്യങ്ങളെ ചെയ്തത്.  
 

click me!