മണ്ണ് കനിഞ്ഞു, ഗോതമ്പ് ഉല്‍പാദനം റെക്കോര്‍ഡിട്ടേക്കും; ഇറക്കുമതി തീരുവ 40 ശതമാനം

Published : Apr 29, 2019, 11:35 AM ISTUpdated : Apr 29, 2019, 11:38 AM IST
മണ്ണ് കനിഞ്ഞു, ഗോതമ്പ് ഉല്‍പാദനം റെക്കോര്‍ഡിട്ടേക്കും; ഇറക്കുമതി തീരുവ 40 ശതമാനം

Synopsis

ആഭ്യന്തര വിപണിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. ഈ സീസണില്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് വരെ ഒരുപക്ഷേ ഗോതമ്പ് ഉല്‍പാദനം ഉയര്‍ന്നേക്കുമെന്നാണ് കാര്‍ഷിക വിദഗ്ധരുടെ പ്രവചനം.

ദില്ലി: രാജ്യത്ത് റെക്കോര്‍ഡ് ഉല്‍പാദനം ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പിന്‍റെ ഇറക്കുമതി തീരുവ ഉയര്‍ത്തി. ഇറക്കുമതി തീരുവയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ നേരത്തെ 30 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 40 ശതമാനമായി ഉയര്‍ന്നു. 

ആഭ്യന്തര വിപണിയെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. ഈ സീസണില്‍ റെക്കോര്‍ഡ് നിലവാരത്തിലേക്ക് വരെ ഒരുപക്ഷേ ഗോതമ്പ് ഉല്‍പാദനം ഉയര്‍ന്നേക്കുമെന്നാണ് കാര്‍ഷിക വിദഗ്ധരുടെ പ്രവചനം. ഉല്‍പാദനം 10 കോടി ടണ്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

കര്‍ഷകര്‍ക്കായി നിലവില്‍ 1,840 രൂപയാണ് ഗോതമ്പിന് താങ്ങുവിലയായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളളത്. എന്നാല്‍, ഇറക്കുമതി തീരുവ ഉയര്‍ത്തിയ തീരുമാനം കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മില്ലുകള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തല്‍. 
 

PREV
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ