ഇന്ത്യാ - പാക്ക് വ്യാപാരം പൂര്‍ണമായും നിലച്ചു; ആഘാതം കൂടുതല്‍ ഇന്ത്യക്കോ പാക്കിസ്ഥാനോ?

Published : May 05, 2025, 01:47 PM IST
ഇന്ത്യാ - പാക്ക് വ്യാപാരം പൂര്‍ണമായും നിലച്ചു; ആഘാതം കൂടുതല്‍ ഇന്ത്യക്കോ പാക്കിസ്ഥാനോ?

Synopsis

പണപ്പെരുപ്പം കുത്തനെ കുതിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്

മ്മു കശ്മീരിലെ പഹല്‍ഗാമില്‍ നിരപരാധികളായ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യാ - പാക്ക് ബന്ധം സ്ഥിതി വഷളായിരിക്കുകയാണ്. പാകിസ്ഥാനെതിരെ ശക്തമായ നടപടികളെടുക്കുന്നതിന്‍റെ ഭാഗമായി ആ രാജ്യവുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുന്നതായി ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്

ഇന്ത്യയേക്കാള്‍ കൂടുതല്‍ പാകിസ്ഥാനെ ബാധിക്കും

പണപ്പെരുപ്പം കുത്തനെ കുതിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.  അത്തരമൊരു സാഹചര്യത്തില്‍, വ്യാപാര ബന്ധങ്ങളുടെ പൂര്‍ണ്ണമായ തകര്‍ച്ച ഇന്ത്യയേക്കാള്‍ പാകിസ്ഥാനെ കൂടുതല്‍ ബാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കണക്കുകള്‍ ഈ കാര്യം വ്യക്തമാക്കുന്നു. 202122 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ 513.82 മില്യണ്‍ യുഎസ് ഡോളറിന്‍റെ സാധനങ്ങള്‍ പാകിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തു, അതേസമയം പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി വെറും 2.54 മില്യണ്‍ യുഎസ് ഡോളറായിരുന്നു.

202223 ല്‍, പാകിസ്ഥാനിലേക്കുള്ള കയറ്റുമതി 627.10 മില്യണ്‍ യുഎസ് ഡോളറായും ഇറക്കുമതി 20.11 മില്യണ്‍ യുഎസ് ഡോളറായും ഉയര്‍ന്നു. എന്നിരുന്നാലും, 202324 ല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി 2.88 മില്യണ്‍ യുഎസ് ഡോളറായി കുറഞ്ഞു, അതേസമയം ഇന്ത്യയുടെ കയറ്റുമതി 1,180 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരം അതിന്‍റെ മൊത്തത്തിലുള്ള വ്യാപാരത്തിന്‍റെ 0.06% ല്‍ താഴെയാണ് .  ഇന്ത്യ പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയെ കാര്യമായി ആശ്രയിക്കുന്നില്ല എന്നത് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി

തണ്ണിമത്തന്‍, മസ്ക്മെലണ്‍, സിമന്‍റ്, പാറ ഉപ്പ്, ഉണങ്ങിയ പഴങ്ങള്‍, കല്ലുകള്‍, നാരങ്ങ, കോട്ടണ്‍, സ്റ്റീല്‍, ഗ്ലാസുകള്‍ക്കുള്ള ഒപ്റ്റിക്കല്‍ വസ്തുക്കള്‍, ജൈവ രാസവസ്തുക്കള്‍, ലോഹ സംയുക്തങ്ങള്‍, തുകല്‍ വസ്തുക്കള്‍, ചെമ്പ്, സള്‍ഫര്‍, തുണിത്തരങ്ങള്‍, സ്ലിപ്പറുകള്‍, മുള്‍ട്ടാണി മിട്ടി എന്നിവയാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള കയറ്റുമതി

 തേങ്ങ, പഴങ്ങള്‍, പച്ചക്കറികള്‍, തേയില, സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, എണ്ണക്കുരുക്കള്‍, മൃഗങ്ങളുടെ തീറ്റ, പാലുല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, ഉപ്പ്, മോട്ടോര്‍ ഭാഗങ്ങള്‍, ചായങ്ങള്‍, കാപ്പി എന്നിവയാണ് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് കയറ്റി അയയ്ക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം