അടുക്കള ഭരിക്കുന്നവർ കരുതിയിരുന്നോ, പാമോയിൽ വില ഉയർന്നേക്കും; കാരണം ഇതാ

Published : Oct 05, 2023, 02:39 PM IST
അടുക്കള ഭരിക്കുന്നവർ കരുതിയിരുന്നോ, പാമോയിൽ വില  ഉയർന്നേക്കും; കാരണം ഇതാ

Synopsis

ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ ഇറക്കുമതി കുറച്ചത് പ്രധാന ഉൽപ്പാദകരായ ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും തിരിച്ചടിയാകും. ഒപ്പം  പാം ഓയിലിന്റെ സംഭരണം ഉയരാനും ഇടയാക്കും. 

ന്ത്യൻ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് പാം ഓയിൽ. പല കാരണങ്ങൾ കൊണ്ട് പാം ഓയിൽ വില കൂടിയും കുറഞ്ഞുമിരിക്കാറുണ്ട്. വില വർദ്ധിക്കുന്ന സാഹചര്യങ്ങളിൽ അടുക്കള പലപ്പോഴും ഞെരുക്കത്തിലാകാറുണ്ട്. ആവശ്യത്തിലധികം സ്റ്റോക്ക് ഉള്ളതിനാൽ റിഫൈനർമാർ വാങ്ങുന്നത് വെട്ടികുറച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി സെപ്റ്റംബറിൽ 19% കുറഞ്ഞു,

ALSO READ: 'കണ്ണഞ്ചുന്നൊരു മൊഞ്ച്'; വന്ദേഭാരത് സ്ലീപ്പറായപ്പോൾ ചെലവായത് എത്ര

ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഇറക്കുമതിക്കാരായ ഇന്ത്യ ഇറക്കുമതി കുറച്ചത് പ്രധാന ഉൽപ്പാദകരായ ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും തിരിച്ചടിയാകും. ഒപ്പം  പാം ഓയിലിന്റെ സംഭരണം ഉയരാനും ഇടയാക്കും. 

സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി 1.5 ദശലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ റെക്കോർഡ് ഇറക്കുമതി കാരണം ഭക്ഷ്യ എണ്ണ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയതാണ് ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ കാരണമെന്ന് ഭക്ഷ്യ എണ്ണ വ്യാപാരിയും ബ്രോക്കറുമായ ജിജിഎൻ റിസർച്ചിന്റെ മാനേജിംഗ് പാർട്ണറുമായ രാജേഷ് പട്ടേൽ പറഞ്ഞു.

ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി

ആഭ്യന്തര സ്റ്റോക്ക് സെപ്റ്റംബർ 1 ആയപ്പോഴേക്കും 3.7 ദശലക്ഷം ടണ്ണായി ഉയർന്നതായി ട്രേഡ് ബോഡി സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ) പറയുന്നു. ഒരു വര്ഷം മുൻപ് ഇത് 2.4 ദശലക്ഷം ടണ്‍ ആയിരുന്നു. 

സൺഫ്‌ളവർ ഓയിലിന്റെ ഇറക്കുമതി 15% ഇടിഞ്ഞ് 310,000 ടണ്ണിലെത്തി.  അതേസമയം സോയ ഓയിലിന്റെ ഇറക്കുമതി 2% ഉയർന്ന് 365,000 ടണ്ണായി. 

ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് പാമോയിൽ വാങ്ങുന്നത്, അർജന്റീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയോയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.

ALSO READ: ഒരു ലക്ഷം ഉണ്ടോ, അമേരിക്കയിൽ പോയി വരാം; വമ്പൻ ഓഫറുമായി എയർ ഇന്ത്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും