മുകേഷ് അംബാനിക്ക് വൻ പ്രതിസന്ധി സൃഷ്ടിച്ച് കൊറോണ വൈറസ് !

By Web TeamFirst Published Apr 6, 2020, 4:41 PM IST
Highlights

ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്നും 17-ാം സ്ഥാനത്തേക്ക് അംബാനി എത്തിയതായി ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു.

മുംബൈ: ഓഹരി വിപണികളിലുണ്ടായ വൻ ഇടിവിനെ തുടർന്ന് മുകേഷ് അംബാനിയുടെ ആസ്തിയിൽ കുറവുണ്ടായി. രണ്ടു മാസത്തിനിടെ ആസ്തിയിൽ 28 ശതമാനം അഥവാ 300 മില്യൺ യുഎസ് ഡോളർ കുറഞ്ഞ് മാർച്ച് 31 വരെ 48 ബില്യൺ ഡോളറായി.

ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വരുമാനത്തിൽ നേരത്തെ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്. ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്നും 17-ാം സ്ഥാനത്തേക്ക് അംബാനി എത്തിയതായി ഗ്ലോബൽ റിച്ച് ലിസ്റ്റ് പറയുന്നു.

ഗൗതം അദാനിക്ക് ആറ് ബില്യൺ ഡോളർ അല്ലെങ്കിൽ 37 ശതമാനം സമ്പത്ത് നഷ്ടപ്പെട്ടു. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നടാർ (5 ബില്യൺ അല്ലെങ്കിൽ 26 ശതമാനം), ബാങ്കർ ഉദയ് കൊട്ടക് (4 ബില്യൺ അല്ലെങ്കിൽ 28 ശതമാനം) എന്നിവർക്കും ഓഹരി വിപണി പ്രതിസന്ധി നഷ്ടം ഉണ്ടാക്കി.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!