
ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമ്പോഴും ഇന്ത്യയുടെ മുന്നില്‍ കടുത്ത വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി കണക്കുകള്‍. രാജ്യം വലിയ സാമ്പത്തിക ശക്തിയായി വളരുമ്പോഴും പ്രതിഷീര്‍ഷ വരുമാനത്തില്‍ ഇന്ത്യ ഇപ്പോഴും മറ്റ് രാജ്യങ്ങളേക്കാള്‍ ബഹുദൂരം പിന്നിലാണ്. ജപ്പാനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെയും പിന്നിലാക്കി ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
നേട്ടങ്ങള്‍ക്കിടയിലും ആശങ്കകള്‍
പ്രതിശീര്‍ഷ വരുമാനത്തിലെ അന്തരം: ലോകബാങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഒരാളുടെ ശരാശരി വാര്‍ഷിക വരുമാനം 2,694 ഡോളര്‍ മാത്രമാണ്. ഇത് ജപ്പാനിലെ വരുമാനത്തേക്കാള്‍ (32,487 ഡോളര്‍) 12 മടങ്ങ് കുറവാണ്. ജര്‍മ്മനിയുമായി താരതമ്യം ചെയ്താല്‍ 20 മടങ്ങ് കുറവ്!
തൊഴിലില്ലായ്മ: ഇന്ത്യയിലെ 140 കോടി ജനങ്ങളില്‍ വലിയൊരു ഭാഗം യുവാക്കളാണ്. ഇവര്‍ക്ക് ഗുണനിലവാരമുള്ളതും ഉയര്‍ന്ന ശമ്പളമുള്ളതുമായ തൊഴില്‍ നല്‍കുക എന്നത് വലിയ വെല്ലുവിളിയായി തുടരുന്നു.
രൂപയുടെ തകര്‍ച്ചയും ആഗോള വെല്ലുവിളികളും
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. കൂടാതെ, ഡിസംബര്‍ ആദ്യവാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഈ വര്‍ഷം മാത്രം രൂപയുടെ മൂല്യത്തില്‍ അഞ്ച് ശതമാനത്തോളം ഇടിവാണുണ്ടായത്.
കുതിപ്പിന്റെ കണക്കുകള്‍ ഇങ്ങനെ
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 4.18 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (. 2030-ഓടെ ഇത് 7.3 ട്രില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധി നല്‍കുന്ന സൂചനകള്‍ പ്രകാരം 2026-ഓടെ ഔദ്യോഗികമായി തന്നെ ഇന്ത്യ ജപ്പാനെ മറികടക്കും. 2022-ല്‍ ബ്രിട്ടനെ പിന്നിലാക്കിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്.
സാമ്പത്തിക മാന്ദ്യവും ആഗോള വ്യാപാര തര്‍ക്കങ്ങളും നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ ഈ വളര്‍ച്ച വലിയൊരു നേട്ടമായാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. എങ്കിലും, സാധാരണക്കാരന്റെ ജീവിതനിലവാരത്തില്‍ ഈ വളര്‍ച്ച എത്രത്തോളം പ്രതിഫലിക്കുമെന്നതാണ് വരും വര്‍ഷങ്ങളില്‍ നിര്‍ണ്ണായകമാവുക.