ചൈനയിൽ നിന്ന് ഊർജ്ജോൽപ്പാദന ഉപകരണങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യില്ല

Web Desk   | Asianet News
Published : Jul 03, 2020, 10:32 PM IST
ചൈനയിൽ നിന്ന് ഊർജ്ജോൽപ്പാദന ഉപകരണങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യില്ല

Synopsis

ഇന്ത്യ 71000 കോടിയുടെ ഊർജ്ജ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 21000 കോടിയും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്. 

ദില്ലി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഊർജ്ജ ഉപകരണങ്ങളും ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ. ചൈനയ്ക്കെതിരെ വാണിജ്യ-വ്യാപാര രംഗത്ത് കടുത്ത നിയന്ത്രണം ഇന്ത്യ തുടരുകയാണ്.

പരിശോധന നടത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഉപകരണങ്ങൾ ഇറക്കുമതി ചെയ്യേണ്ടെന്നുമാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ആർകെ സിങ് പറഞ്ഞു.അതേസമയം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിർമ്മിച്ച ഉപകരണങ്ങൾ വിൽക്കുന്നതിന് വിലക്കില്ല.

ഇന്ത്യ 71000 കോടിയുടെ ഊർജ്ജ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതിൽ 21000 കോടിയും ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് വേണ്ടിയാണ് ചെലവഴിച്ചത്. ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നുണ്ടെന്നും അതുകൊണ്ട് ഇനി ചൈന അടക്കമുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടെന്നുമാണ് തീരുമാനം.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍