കൊവിഡ് നിയന്ത്രണങ്ങളിൽ ഭീതിയോടെ ടൂറിസം മേഖല: ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത്

By Web TeamFirst Published Apr 28, 2021, 9:13 PM IST
Highlights

നാഷണൽ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റീ കമ്പനി ലിമിറ്റഡ് കമ്പനി, നിലവിൽ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് കണ്ട് ചങ്കിടിപ്പ് വർധിച്ചിരിക്കുകയാണ് ടൂറിസം മേഖല. വരാനിരിക്കുന്ന നിയന്ത്രണങ്ങളെ ഏറെ ആശങ്കയോടെയാണ് ഇവർ കാണുന്നതും. 1,600 ടൂർ ഓപറേറ്റർമാരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപറേറ്റേർസ് തങ്ങളുടെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരിക്കുകയാണിപ്പോൾ.

നാഷണൽ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റീ കമ്പനി ലിമിറ്റഡ് കമ്പനി, നിലവിൽ എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ഈ കമ്പനിയിൽ നിന്ന് ട്രാവൽ ഓപറേറ്റർമാർക്ക് അടിയന്തിര വായ്പകൾ ലഭിക്കാറുണ്ട്.

നേരത്തെ കൊവിഡ് തീവ്രമായ ഘട്ടത്തിൽ ഈ സ്കീം വഴി ട്രാവൽ ഓപറേറ്റർമാർക്ക് ചെറിയൊരു ആശ്വാസം ലഭിച്ചിരുന്നു. ട്രാവൽ ആന്റ് ടൂറിസം രംഗത്തിന് പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ സാമ്പത്തിക സഹായം ലഭിക്കുന്നതായിരുന്നു വായ്പാ പദ്ധതി. എന്നാൽ, ഇപ്പോൾ കമ്പനിയുടെ നിയന്ത്രണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നാണ് വിമർശനം. അതിനാൽ കൂടുതൽ ഇളവ് വേണമെന്നാണ് ആവശ്യം.

കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ടൂറിസം വ്യവസായത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ രണ്ടാം വർഷവും ടൂറിസം മേഖല വലിയ വെല്ലുവിളിയെ അതിജീവിക്കേണ്ടിയിരിക്കുന്നു. അതിനാൽ കേന്ദ്രസർക്കാരിൽ നിന്ന് വലിയ സഹായവും മേഖല പ്രതീക്ഷിക്കുന്നുണ്ട്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!