ജീവനാണ് വലുത്! ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ മാരുതി സുസുക്കി ഫാക്ടറികൾ അടച്ചുപൂട്ടി

By Web TeamFirst Published Apr 28, 2021, 8:23 PM IST
Highlights

ഓക്സിജൻ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന വിധത്തിൽ ലഭ്യമാക്കാൻ സർക്കാരിനെ സഹായിക്കുന്ന തരത്തിൽ പ്രതിബദ്ധതയോടെ ഇടപെടുമെന്നും കമ്പനി വ്യക്തമാക്കി. 

ദില്ലി: മാരുതി സുസുകി ഹരിയാനയിലെ പ്ലാന്റുകൾ അടച്ചുപൂട്ടി. ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ ദൗർലഭ്യം ഉള്ളതിനാൽ ഫാക്ടറികൾ പ്രവർത്തിപ്പിച്ച് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കാതിരിക്കാനാണ് നടപടി. ജൂണിൽ നടക്കേണ്ട മെയിന്റനൻസ് കാര്യങ്ങൾ മെയ് ഒന്നിനും ഒൻപതിനും ഇടയിൽ നടത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മാരുതി സുസുകി താരതമ്യേന കുറച്ച് ഓക്സിജനാണ് തങ്ങളുടെ ഫാക്ടറികളിൽ ഉപയോഗിക്കുന്നത്. എന്നാൽ, വാഹനങ്ങളുടെ ഘടകങ്ങൾ നിർമ്മിക്കാൻ കൂടുതൽ ഓക്സിജൻ ആവശ്യമാണ്. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ലഭ്യമായ എല്ലാ ഓക്സിജനും ജീവൻ രക്ഷിക്കാൻ ഉപയോഗിക്കണമെന്നാണ് കമ്പനിയുടെ നിലപാട്. ഗുജറാത്തിൽ സുസുകി മോട്ടോർസും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന്
കമ്പനി വ്യക്തമാക്കി.

ഓക്സിജൻ ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്ന വിധത്തിൽ ലഭ്യമാക്കാൻ സർക്കാരിനെ സഹായിക്കുന്ന തരത്തിൽ പ്രതിബദ്ധതയോടെ ഇടപെടുമെന്നും കമ്പനി വ്യക്തമാക്കി. ദില്ലിയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ദൗർലഭ്യമാണ് ഓക്സിജൻ ലഭ്യതയിലുണ്ടായത്. നിരവധി പേർ ആശുപത്രികളിൽ ഓക്സിജൻ കിട്ടാതെ മരിച്ചതോടെയാണ് സ്ഥിതിയുടെ സങ്കീർണത മാരുതി സുസുകി കമ്പനിയെ മാറിച്ചിന്തിപ്പിച്ചത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

click me!