Latest Videos

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സ്ഥിര നിക്ഷേപ പലിശ ഉയർത്തിയ ബാങ്ക് ഇതാണ്

By Web TeamFirst Published Jun 3, 2022, 10:45 AM IST
Highlights

എന്‍ആര്‍ഇ ടേം ഡെപ്പോസിറ്റുകൾ, ടാക്സ് സേവർ സ്കീം, ക്യാപിറ്റൽ ഗെയിൻസ് സ്കീം ടൈപ്പ് ബി (ടേം ഡെപ്പോസിറ്റുകൾ) 1988 സ്കീം എന്നിവയ്ക്കും പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കും 

സ്ഥിര നിക്ഷേപങ്ങളുടെ (Fixed deposit) പലിശ നിരക്കുകൾ ഉയർത്തി ഇന്ത്യൻ ബാങ്ക്. 2 കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കുകളാണ് ഉയർത്തിയത്.  പുതുക്കിയ നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു.  30 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.80 ശതമാനത്തിൽ നിന്ന് 3 ശതമാനമായി ഉയർത്തി.  91 ദിവസം മുതൽ 120 ദിവസം വരെ കാലയളവുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക്  3.35 ശതമാനത്തിൽ നിന്ന് 3.50 ശതമാനമായും  121 ദിവസം മുതൽ 180 ദിവസം വരെ കാലയളവുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായും ഉയർത്തി.

Read Also : നിങ്ങൾ ബാങ്കിം​ഗ് മേഖലയിൽ ഉള്ളവരാണോ? എങ്കിൽ ഈ മാസം ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഒരു വർഷത്തിനും രണ്ട് വർഷത്തിനും ഇടയിൽ കാലയളവുള്ള നിക്ഷേപങ്ങൾക്ക് 5.20 ശതമാനം പലിശ നിരക്കാണ് ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  2 വർഷം മുതൽ 3 വർഷം വരെ കാലയളവുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനവും 3 വർഷം മുതൽ 5 വർഷം വരെ  കാലയളവുള്ള നിക്ഷേപങ്ങൾക്ക്  5.35 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  

Read Also : Read Also : Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്

എന്‍ആര്‍ഇ ടേം ഡെപ്പോസിറ്റുകൾ, ടാക്സ് സേവർ സ്കീം, ക്യാപിറ്റൽ ഗെയിൻസ് സ്കീം ടൈപ്പ് ബി (ടേം ഡെപ്പോസിറ്റുകൾ) 1988 സ്കീം എന്നിവയ്ക്കും ഇതേ നിരക്കുകൾ ബാധകമാണ്. മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ നൽകുന്ന അധിക നിരക്കിനേക്കാൾ 0.25 ശതമാനം പലിശ നിരക്ക് ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എല്ലാ ടേം ഡെപ്പോസിറ്റുകൾക്കും മുതിർന്ന പൗരന്മാർക്ക് അധിക നിരക്ക് ഇതിനകം നൽകിയിട്ടുണ്ട്.

Read Also:  3000 പേർ പുറത്തേക്ക്; എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ 

click me!