ആകർഷകമായ പലിശനിരക്ക്; രണ്ട് സ്പെഷ്യൽ എഫ്‍ഡി സ്കീമുകളുമായി ഇന്ത്യൻ ബാങ്ക്

Published : Jul 03, 2023, 05:19 PM IST
ആകർഷകമായ പലിശനിരക്ക്;  രണ്ട് സ്പെഷ്യൽ എഫ്‍ഡി സ്കീമുകളുമായി ഇന്ത്യൻ ബാങ്ക്

Synopsis

300 ദിവസത്തെ കാലാവധിയിൽ പുതിയ സ്കീം അവതരിപ്പിച്ച് ഇന്ത്യൻ ബാങ്ക്. മാത്രമല്ല ഉയർന്ന പലിശനിരക്ക് വഗ്ദാനം ചെയ്യുന്ന 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ്' സ്കീം പുതുക്കിയിട്ടുമുണ്ട്. 

നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബാങ്കുകൾ സ്പെഷ്യൽ സ്കീമുകൾ അവതരിപ്പിക്കാറുണ്ട്. പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് 300 ദിവസത്തെ കാലാവധിയിൽ പുതിയ സ്കീം അവതരിപ്പിച്ചിരിക്കുകയാണ്, മാത്രമല്ല ഉയർന്ന പലിശനിരക്ക് വഗ്ദാനം ചെയ്യുന്ന ഇൻഡ് സൂപ്പർ 400 ഡേയ്‌സ് എന്ന് പേരിട്ടിരിക്കുന്ന സ്‌പെഷ്യൽ എഫ്ഡി സ്‌കീമിൽ അംഗമാകാനുള്ള കാലവധി നീട്ടുകയും ചെയ്തിട്ടുണ്ട്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യൻ ബാങ്ക് 2.80 ശതമാനം മുതൽ 6.70 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ALSO READ: മറ്റൊരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? നിർബന്ധമായും ഈ 4 കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇൻഡ് സൂപ്പർ 400 ഡേയ്സ്

ഇന്ത്യൻ ബാങ്ക് 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ്' എന്ന് പേരിട്ടിരിക്കുന്ന സ്‌പെഷ്യൽ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി  നീട്ടിയിരിക്കുകയാണ്. 2023 ഓഗസ്റ്റ് 30 വരെ പദ്ധതിയിൽ അംഗമാകാം. 2023 മാർച്ചിൽ അവതരിപ്പിച്ച സ്‌കീമാണ് 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ്'. ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്. പൊതുജനങ്ങൾക്ക് 7.25 ശതമാനവും, മുതിർന്നവർക്ക് 7.75 ശതമാനം, സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

ഇൻഡ് സൂപ്പർ 300 ഡേയ്സ്

'ഇൻഡ് സൂപ്പർ 300 ഡേയ്‌സ്' എന്ന പേരിൽ 300 ദിവസകാലാവധിയിൽ സ്‌പെഷ്യൽ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്കീം അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക്. 2023 ജൂലായ് 1 ന് അവതരിപ്പിച്ച ഈ സ്കീമിൽ 2023 ഓഗസ്റ്റ് 31 വരെ അംഗമാകാം. ആകർഷകമായ പലിശനിരക്കും 300 ദിവസകാലാധിയിലെ സ്കീമിന് ലഭ്യമാക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് 7.05 ശതമാനവും, മുതിർന്നവർക്ക് 7.55 ശതമാനം, സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 7.80 ശതമാനം എന്നിങ്ങനെയാണ് ബാങ്ക് ലഭ്യമാക്കുന്ന  പലിശനിരക്ക് ..

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും