അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ; ഫെമ കേസിൽ ചോദ്യം ചെയ്യൽ

Published : Jul 03, 2023, 04:58 PM ISTUpdated : Jul 03, 2023, 05:03 PM IST
അനിൽ അംബാനി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ; ഫെമ കേസിൽ ചോദ്യം ചെയ്യൽ

Synopsis

ഫെമ കേസിൽ അനിൽ അംബാനിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ അനിൽ അംബാനി ഇഡി ഓഫീസിൽ ഹാജരായി 

മുംബൈ: മുകേഷ് അംബാനിയുടെ സഹോദരനും വ്യവസായിയും റിലയൻസ് എഡിഎ ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരായതായി റിപ്പോർട്ട്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999 (ഫെമ) കേസുമായി ബന്ധപ്പെട്ടാണ് അനിൽ അംബാനിയുടെ  മൊഴി ഇഡി രേഖപ്പെടുത്തുന്നത്.  

രാവിലെ 10 മണിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസിലാണ് അനിൽ അംബാനി എത്തിയത്. വിദേശനാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. യെസ് ബാങ്ക് സഹസ്ഥാപകൻ  റാണാ കപൂറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2020 ൽ അനിൽ അംബാനി ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നു.  

ALSO READ: ഒരു കാർ പെയിന്റ് ചെയ്യാൻ ഒരു കോടി! മുകേഷ് അംബാനി വാങ്ങിയ ആഡംബര കാറിന്റെ പ്രത്യേകത

420 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബോംബെ ഹൈക്കോടതി അനിൽ അംബാനിക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ആദായനികുതി വകുപ്പിനോട് ആവശ്യപ്പെട്ടത് അനിൽ അംബാനിക്ക് കുറച്ച് ആശ്വാസം നൽകിയിരുന്നു.

അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പും യെസ് ബാങ്കും തമ്മിലുള്ള എല്ലാ ഇടപാടുകളും നിയമത്തിനും സാമ്പത്തിക ചട്ടങ്ങൾക്കും അനുസൃതമാണെന്നാണ് അനിൽ അംബാനി ഇഡിയോട് പറഞ്ഞത്. 
 അസറ്റ് മോണിറ്റൈസേഷൻ പ്രോഗ്രാമുകളിലൂടെ യെസ് ബാങ്കിൽ നിന്നുള്ള എല്ലാ വായ്പകളുടെയും തിരിച്ചടവ് ബാധ്യതകൾ മാനിക്കാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറോ ഭാര്യയോ മക്കളുമായോ അവരുടെ നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനവുമായോ നേരിട്ടോ അല്ലാതെയോ റിലയൻസ് ഗ്രൂപ്പിന് യാതൊരു ബന്ധവുമില്ലെന്ന് അനിൽ അംബാനി പറഞ്ഞിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും
600-ലേറെ എ320 വിമാനങ്ങള്‍ പരിശോധിക്കണം; വില്‍പനയ്ക്ക് തിരിച്ചടിയെന്ന് എയര്‍ബസ്