കയറ്റുമതി രം​ഗത്ത് ഇന്ത്യൻ കുതിപ്പ്, ജൂലൈ മാസത്തെ കണക്കുകൾ ഇങ്ങനെ

Web Desk   | Asianet News
Published : Aug 14, 2021, 11:37 PM ISTUpdated : Aug 14, 2021, 11:41 PM IST
കയറ്റുമതി രം​ഗത്ത് ഇന്ത്യൻ കുതിപ്പ്, ജൂലൈ മാസത്തെ കണക്കുകൾ ഇങ്ങനെ

Synopsis

ഇറക്കുമതി ചെലവ് 63 ശതമാനം ഉയർന്നു. 4,640 കോടി ഡോളറായാണ് വർധിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്. 

ദില്ലി: ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത ഉൽപ്പന്ന കയറ്റുമതി ജൂലൈയിൽ 49.85 ശതമാനം വർധിച്ച് 3,543 കോടി ഡോളറിലെത്തി. 2020 ജൂലൈ മാസത്തിലെ കയറ്റുമതി വരുമാനം 2,364 കോടി ഡോളറായിരുന്നു. മുൻ വർഷത്തെക്കാൾ 50 ശതമാനമാണ് വർധന. 

ഇറക്കുമതി ചെലവ് 63 ശതമാനം ഉയർന്നു. 4,640 കോടി ഡോളറായാണ് വർധിച്ചത്. രാജ്യത്തിന്റെ വ്യാപാരക്കമ്മി 1097 കോടി ഡോളറാണ്. 

എണ്ണ ഇറക്കുമതിയിലും വലിയ വർധന പ്രകടിപ്പിച്ചു. രാജ്യത്തേക്കുളള എണ്ണ ഇറക്കുമതി 97.45 ശതമാനം വർധിച്ച് 1,289 കോടി ഡോളറിന്റേതായി. 2021 ഏപ്രിൽ മുതൽ ജൂലൈ വരെയുളള കാലയളവിലെ കയറ്റുമതി വരുമാനം മുൻ വർഷത്തെ സമാനകാലയളവിനെക്കാൾ 74.50 ശതമാനം ഉയർന്ന് 13,082 കോടി ഡോളറായി. ഇറക്കുമതി 94 ശതമാനം ഉയർന്ന് 17,250 കോടി ഡോളറായി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ? ഇഎംഐ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ ഇതാ
അവധിക്കാലം അടിച്ചുപൊളിക്കാം; പോക്കറ്റ് കീറാതെ! ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഈ 4 കാര്യങ്ങള്‍ ശ്രദ്ധിക്കൂ