ആഭരണ തീരുവയിൽ അമേരിക്ക പകരം വീട്ടുമോ? ഭീതിയില്‍ ഇന്ത്യയിലെ രത്ന-സ്വര്‍ണ്ണ ആഭരണ മേഖല

Published : Mar 06, 2025, 02:15 PM IST
ആഭരണ തീരുവയിൽ അമേരിക്ക പകരം വീട്ടുമോ?  ഭീതിയില്‍ ഇന്ത്യയിലെ  രത്ന-സ്വര്‍ണ്ണ ആഭരണ മേഖല

Synopsis

യുഎസില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ 20 ശതമാനം തീരുവ നല്‍കണം. അമേരിക്കയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ 5.5-7% തീരുവ മാത്രമേ ഈടാക്കുന്നുള്ളൂ.

മേരിക്ക തീരുവ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ഇന്ത്യയിലെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളായ രത്ന സ്വര്‍ണ്ണ ആഭരണ മേഖലയ്ക്ക് അത് വലിയ തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലേക്ക് രത്ന ആഭരണങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ ആഗോളതലത്തില്‍ 32.85 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള രത്ന-ആഭരണങ്ങള്‍ കയറ്റുമതി ചെയ്തു, ഇതില്‍ അമേരിക്കയിലേക്കാണ് 30.28% കയറ്റുമതിയും നടന്നത്. ഏതാണ്ട് 86,000 കോടി രൂപ മൂല്യം വരുന്നതാണ് ഈ രത്ന ആഭരണങ്ങള്‍ .  2024 കലണ്ടര്‍ വര്‍ഷത്തില്‍, അമേരിക്കയുടെ മൊത്തം 89.12 ബില്യണ്‍ ഡോളറിന്‍റെ രത്ന, ആഭരണ ഇറക്കുമതിയുടെ 12.99% ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്തതെന്ന് യുഎസ് ഇന്‍റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (യുഎസ്ഐടിസി) കണക്കുകള്‍ പറയുന്നു. 

വജ്രങ്ങള്‍ പതിച്ച ആഭരണങ്ങളുടെ 85% യുഎസിലേക്കാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ അമേരിക്കയ്ക്ക് ഏര്‍പ്പെടുത്തുന്ന തീരുവയ്ക്ക് സമാനമായി അമേരിക്ക ഇന്ത്യന്‍ ഇറക്കുമതിക്കുമേലും തീരുവ ചുമത്തുകയാണെങ്കില്‍ രത്ന ആഭരണ കയറ്റുമതിക്ക് 5% മുതല്‍ 20% വരെ തീരുവ ചുമത്താന്‍ സാധ്യതയുണ്ട്, ഇത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയ്ക്ക് തിരിച്ചടിയാകും.50,000 തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നതും ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരോക്ഷമായും ഈ രംഗം തൊഴില്‍ നല്‍കുന്നുണ്ട്.  പെട്ടെന്നുള്ള താരിഫ് വര്‍ദ്ധനവ് കയറ്റുമതിയെ സാരമായി ബാധിക്കുകയും ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുമെന്ന് ജെംസ് & ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പറയുന്നു.

യുഎസില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ 20 ശതമാനം തീരുവ നല്‍കണം. അമേരിക്കയാകട്ടെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് നിലവില്‍ 5.5-7% തീരുവ മാത്രമേ ഈടാക്കുന്നുള്ളൂ.  ഇന്ത്യ കട്ട് ആന്‍ഡ് പോളിഷ് ചെയ്ത വജ്രങ്ങള്‍ക്ക് 5% നികുതി ചുമത്തുന്നു, അതേസമയം യുഎസ് ഇതിന് തീരുവ ഈടാക്കുന്നില്ല.  2007 ല്‍ യുഎസ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) ആനുകൂല്യങ്ങള്‍ പിന്‍വലിച്ചപ്പോള്‍, സ്വര്‍ണ്ണാഭരണ കയറ്റുമതി ഒരു വര്‍ഷത്തിനുള്ളില്‍ 50% കുറഞ്ഞ് 2.21 ബില്യണ്‍ ഡോളറില്‍ നിന്ന് 1.01 ബില്യണ്‍ ഡോളറായി കുറഞ്ഞതും സംഘടന ചൂണ്ടിക്കാട്ടുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം