ടിബിലിസിയിലേക്ക് പറക്കാൻ ഇൻഡിഗോ; ലക്ഷ്യം വെച്ചത് എന്ത്?

Published : Jul 01, 2023, 06:12 PM IST
ടിബിലിസിയിലേക്ക് പറക്കാൻ ഇൻഡിഗോ; ലക്ഷ്യം വെച്ചത് എന്ത്?

Synopsis

ഇന്ത്യയും ജോർജിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ടൂറിസം വർധിപ്പിക്കാനും കൂടിയാണ് ഈ നീക്കം. വ്യാപാരം വളർത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയും

ദില്ലി: ജോർജിയയിലെ ടിബിലിസിയിലേക്ക് ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കാൻ ഇൻഡിഗോ. 2023 ഓഗസ്റ്റ് 8 മുതൽ ഫ്ലൈറ്റ് സർവീസുകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ബുക്കിംഗ് ഉടൻ ആരംഭിക്കും ജോർജിയയുടെ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനൊപ്പം ബിസിനസ്സ് യാത്രക്കാർക്കും ഇത് പ്രയോജനം ചെയ്യുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. 

ഇന്ത്യയും ജോർജിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ടൂറിസം വർധിപ്പിക്കാനും കൂടിയാണ് ഈ നീക്കം. മാത്രമല്ല, പുതിയ കണക്റ്റിവിറ്റിക്ക് വ്യാപാരം വളർത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സാംസ്കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും കഴിയും.

ഞങ്ങളുടെ പുതിയ ലക്ഷ്യസ്ഥാനങ്ങളിൽ ടിബിലിസി കൂടെ ഉൾപ്പെടുത്തുന്നതിന് ഞങ്ങൾക്ക് സന്തോഷമുണ്ട്. ടിബിലിസി നഗരത്തിൽ നിന്നുള്ള വ്യാപാരത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്ന സിൽക്ക് റൂട്ടിന്റെ ഭാഗമാണ് എന്ന ഇൻഡിഗോ പറഞ്ഞു. 

ALSO READ: ഒരു കാർ പെയിന്റ് ചെയ്യാൻ ഒരു കോടി! മുകേഷ് അംബാനി വാങ്ങിയ ആഡംബര കാറിന്റെ പ്രത്യേകത

ടിബിലിസിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇൻഡിഗോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. 

അടുത്തിടെ ഹൈദരാബാദിൽ നിന്നും  യുഎഇയിലെ റാസൽഖൈമയിലേക്കും ഇൻഡിഗോ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ  ഇൻഡിഗോയുടെ മിഡിൽ ഈസ്റ്റിലേക്കുള്ള നെറ്റ്‌വർക്കിന് കൂടുതൽ ഊർജം ലഭിച്ചു. കഴിഞ്ഞ വർഷം മുംബൈയിൽ നിന്ന് റാസൽഖൈമയിലേക്ക് പറക്കാൻ തുടങ്ങിയപ്പോൾ ആണ് കാരിയർ ആദ്യമായി യുഎഇ നഗരത്തെ നെറ്റ്‌വർക്കിന്റെ ഭാഗമായി പ്രഖ്യാപിച്ചത് അടുത്തിടെ, മറ്റ് എയർലൈനുകളും റാസൽ ഖൈമയിലേക്ക്  പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചു. 

അതേസമയം, വിപണി മൂലധനത്തിൽ ഒരു ട്രില്യൺ രൂപ കടന്ന ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷൻ കമ്പനിയായി മാറിയിരുന്നു ഇൻഡിഗോ. 1.01 ട്രില്യൺ രൂപ വിപണി മൂലധനവുമായി സ്റ്റോക്ക് ബിഎസ്ഇയിൽ 2.5 ശതമാനം ഉയർന്ന് 2,595 രൂപയിലെത്തി. മാർച്ച് 28 മുതൽ ഇത് ഏകദേശം 38 ശതമാനം ഉയർന്നു.

ALSO READ: ഒരു കോടിയുടെ സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി; രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ് ഇന്ന്

ലോകത്തിലെ ഏറ്റവും മികച്ച 10 ഏവിയേഷൻ കമ്പനികളിൽ വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡിഗോ പത്താം സ്ഥാനത്താണ്.  മൂല്യം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ ആണ് ഡെൽറ്റ എയർലൈൻസ് ഇങ്ക്, 29.62 ബില്യൺ ഡോളർ വിപണി മൂലധനം ഉണ്ട് ഇതിന്, 

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം