ഇന്ദ്ര നൂയി ആമസോണിലേക്ക്: ഉന്നത പദവിയിലെത്തുന്ന രണ്ടാം വനിത

Published : Feb 27, 2019, 12:12 PM IST
ഇന്ദ്ര നൂയി ആമസോണിലേക്ക്: ഉന്നത പദവിയിലെത്തുന്ന രണ്ടാം വനിത

Synopsis

ആമസോണിന്‍റെ ഓഡിറ്റ് കമ്മറ്റി അംഗമായാകും ഇന്ദ്ര നൂയി പ്രവര്‍ത്തിക്കുക. 2006 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പെപ്സിക്കോയുടെ സിഇഒയായിരുന്നു ഇന്ദ്ര. 

വാഷിങ്ടന്‍: ആമസോണ്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായി പെപ്സിക്കോ മുന്‍ സിഇഒ ഇന്ദ്ര നൂയി സ്ഥാനമേല്‍ക്കും. സ്റ്റാര്‍ബാക്സ് എക്സിക്യൂട്ടീവ് റോസലിന്‍ഡ് ബ്രൂവറിന് ശേഷം ആമസോണ്‍ ബോര്‍ഡ് അംഗമാകുന്ന രണ്ടാമത്തെ വനിതയാകും ഇന്ദ്ര നൂയി.

ആമസോണിന്‍റെ ഓഡിറ്റ് കമ്മറ്റി അംഗമായാകും ഇന്ദ്ര നൂയി പ്രവര്‍ത്തിക്കുക. 2006 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ വരെ പെപ്സിക്കോയുടെ സിഇഒയായിരുന്നു ഇന്ദ്ര. മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഐഐഎം കല്‍ക്കട്ടയിലുമായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇന്ദ്ര യേല്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക്ക് ആന്‍ഡ് പ്രൈവറ്റ് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?