എണ്ണ ഉല്‍പാദനം കുറഞ്ഞു: രാജ്യത്തെ വ്യവസായ വളര്‍ച്ചയിലും ഇടിവ്

Published : Apr 02, 2019, 09:59 AM ISTUpdated : Apr 02, 2019, 10:02 AM IST
എണ്ണ ഉല്‍പാദനം കുറഞ്ഞു: രാജ്യത്തെ വ്യവസായ വളര്‍ച്ചയിലും ഇടിവ്

Synopsis

പ്രധാനമായും എട്ട് രംഗങ്ങളെയാണ് അടിസ്ഥാന വ്യവസായങ്ങളായി കണക്കാക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്‍റ്, വൈദ്യുതി എന്നിവയാണ് അടിസ്ഥാന വ്യവസായങ്ങള്‍. 

ദില്ലി: അടിസ്ഥാന വ്യവസായ മേഖലയിലെ വളര്‍ച്ച നിരക്കില്‍ ഇടിവ് രേഖപ്പെടുത്തി. വ്യവസായ വളര്‍ച്ച ഫെബ്രുവരിയില്‍ 2.1 ശതമാനം മാത്രമാണ്. റിഫൈനറി ഉല്‍പാദത്തിലും എണ്ണ ഉല്‍പാദത്തിലും രേഖപ്പെടുത്തിയ കുറവാണ് പ്രധാന കാരണം. 

പ്രധാനമായും എട്ട് രംഗങ്ങളെയാണ് അടിസ്ഥാന വ്യവസായങ്ങളായി കണക്കാക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉല്‍പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്‍റ്, വൈദ്യുതി എന്നിവയാണ് അടിസ്ഥാന വ്യവസായങ്ങള്‍. 

കല്‍ക്കരി, പ്രകൃതി വാതകം ഒഴികെയുളള എല്ലാ മേഖലയിലും വളര്‍ച്ച നിരക്ക് കുറഞ്ഞു. എണ്ണ, റിഫൈനറി രംഗങ്ങളില്‍ ഉല്‍പാദനം മുന്‍ വര്‍ഷത്തെക്കാള്‍ വലിയ ഇടിവ് സൃഷ്ടിച്ചു. 2018 ഫെബ്രുവരിയിലെ വാര്‍ഷിക വളര്‍ച്ച നിരക്ക് 5.4 ശതമാനം ആയിരുന്നു. 

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്