കമ്പനിയുടെ അനുവാദത്തോടെ മറ്റു ജോലികൾ ആകാം; മൂൺലൈറ്റിംഗിനെ കുറിച്ച് ഇൻഫോസിസ് സിഇഒ

Published : Oct 14, 2022, 02:02 PM IST
കമ്പനിയുടെ അനുവാദത്തോടെ മറ്റു ജോലികൾ ആകാം; മൂൺലൈറ്റിംഗിനെ കുറിച്ച്  ഇൻഫോസിസ് സിഇഒ

Synopsis

ഒരേ സമയം പല ജോലികൾ ചെയ്ത വഞ്ചിക്കരുത്. കമ്പനിയുടെ അനുവാദത്തോടെ മറ്റു ജോലികൾ ആകാമെന്ന് ഇൻഫോസിസ് സി ഇ ഒ.മൂൺലൈറ്റിങ് തെറ്റോ ശരിയോ..  

രാജ്യത്തെ രണ്ടാമത്തെ വലിയ  ഐടി കമ്പനിയായ ഇൻഫോസിസ് മൂൺലൈറ്റിംഗ് വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനെ ഇൻഫോസിസ് മുൻപ് എതിർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂൺലൈറ്റിംഗ് ചെയ്തതിനെ തുടർന്ന് ജീവനക്കാരെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. മൂൺലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇൻഫോസിസ്  സി ഇ ഒ സലീൽ പരേഖ് ആവർത്തിച്ച്  വ്യക്തമാക്കി. അതേസമയം, കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കമ്പനിയിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമാകണം ഇതെന്ന് സലീൽ പരേഖ് വ്യക്തമാക്കി. അതേസമയം തൊഴിലുടമ അറിയാതെയുള്ള രഹസ്യപരമായുള്ള മറ്റു ജോലികളെ എതിർക്കുന്നതായും ഇൻഫോസിസ് സി ഇ ഒ പറഞ്ഞു.

Read Also: കൊവിഡ് ദാരിദ്ര്യം വർധിപ്പിച്ചു; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്

മൂൺലൈറ്റിംഗ് ചെയ്തതായി തെളിഞ്ഞതിനാൽ  വിപ്രോ കഴിയഞ്ഞ മാസം 300  ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൂൺലൈറ്റിംഗ് വഞ്ചനയാണെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി വ്യക്തമാക്കിയിരുന്നു. വിപ്രോ ഉദ്യോഗാർത്ഥിക്കു മുൻപിൽ വെയ്ക്കുന്ന കരാറിൽ മൂൺലൈറ്റിംഗ് പാടില്ലെന്ന വ്യവസ്ഥയുണ്ട് ഇത് നിയമപരമായി പ്രശ്നമുള്ള കാര്യമല്ലെങ്കിലും കമ്പനിക്ക് അങ്ങനെയല്ല എന്ന് റിഷാദ് പ്രേംജി  വ്യക്തമാക്കി. ജീവനക്കർക്ക് ഇത് അനുവദിനീയമല്ല എന്ന മുന്നറിയിപ്പ് ആദ്യമേ നൽകുന്നുണ്ട്. 

എന്താണ് മൂൺലൈറ്റിംഗ് 

ഒരു കമ്പനിയിൽ മുഴുവൻ സമയ ജോലി ചെയ്യവേ തൊഴിലുടമയുടെ അറിവില്ലാതെ മറ്റ് കമ്പനിയുടെ ജോലികൾ ഒരേസമയം ചെയ്യുന്നതിനെയാണ് മൂൺലൈറ്റിംഗ്.എന്ന് പറയുന്നത്.  ഒരേ സമയം രണ്ട് കമ്പനിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനെ മിക്ക കമ്പനികളും എതിർക്കാറുണ്ട്. ഇത് ഉത്പാദനക്ഷമതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തുന്നതായി വിലയിരുത്തുന്നു.  

Read Also: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം

PREV
Read more Articles on
click me!

Recommended Stories

ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം
വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ഇന്‍ഡിഗോ ഓഹരികള്‍ കൂപ്പുകുത്തി; തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം