2021 ൽ ഇന്ത്യ രണ്ടക്ക വളർച്ചാ നിരക്ക് പ്രകടിപ്പിക്കും, രണ്ടാം സ്ഥാനത്ത് ചൈന: ഐഎംഎഫ് ഇക്കണോമിക് ഔട്ട്‌ലുക്ക്

Web Desk   | Asianet News
Published : Jan 26, 2021, 11:11 PM ISTUpdated : Jan 26, 2021, 11:24 PM IST
2021 ൽ ഇന്ത്യ രണ്ടക്ക വളർച്ചാ നിരക്ക് പ്രകടിപ്പിക്കും, രണ്ടാം സ്ഥാനത്ത് ചൈന: ഐഎംഎഫ് ഇക്കണോമിക് ഔട്ട്‌ലുക്ക്

Synopsis

ചൊവ്വാഴ്ച പുറത്തുവന്ന ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് വിവരങ്ങളുളളത്.

ദില്ലി: കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധികള്‍ക്കിടയിലും ഈ വർഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ രണ്ടക്ക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2021 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11.5 ശതമാനം വളര്‍ച്ച നിരക്കോടെ മുന്നോട്ട് കുതിക്കുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ലോകത്തെ പ്രധാന സമ്പദ്ഘടനകളില്‍ രണ്ടക്ക വളര്‍ച്ചാ ഉണ്ടാകുമെന്ന് ഐഎംഎഫ് കണക്കാക്കുന്ന ഏക രാജ്യവും ഇന്ത്യയാണ്.

ചൊവ്വാഴ്ച പുറത്തുവന്ന ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് വിവരങ്ങളുളളത്. 2020 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങിയതായും ഏജന്‍സി കണക്കാക്കുന്നു. 2021 ൽ 8.1 ശതമാനം വളർച്ചയോടെ ചൈനയാകും രണ്ടാം സ്ഥാനത്ത്. സ്‍പെയിനും (5.9 ശതമാനം) ഫ്രാൻസും (5.5 ശതമാനം) വളർച്ചാ നിരക്ക് രേഖപ്പെടുത്തും. 

2020 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ എട്ട് ശതമാനം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. 2020 ൽ പോസിറ്റീവ് വളർച്ചാ നിരക്കായ 2.3 ശതമാനം രേഖപ്പെടുത്തിയ ഏക പ്രധാന രാജ്യം ചൈനയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2022 ൽ 6.8 ശതമാനവും ചൈനയുടെ സമ്പദ് വ്യവസ്ഥ 5.6 ശതമാനവും വളർച്ച നേടുമെന്ന് ഐ എം എഫ് അറിയിച്ചു. ഏറ്റവും പുതിയ പ്രവചനങ്ങൾക്കൊപ്പം, ലോകത്തിലെ ഏറ്റവും വേഗതയേറിയ വികസ്വര സമ്പദ് വ്യവസ്ഥ പദവിയും ഇന്ത്യ വീണ്ടെടുക്കുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.

“യഥാർത്ഥത്തിൽ ഇന്ത്യ വളരെ നിർണായകമായ നടപടികളാണ് സ്വീകരിച്ചത്, പകർച്ചവ്യാധിയെ നേരിടുന്നതിനും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിനും വളരെ നിർണായക നടപടികളാണ് ഇന്ത്യയുടെ ഭാ​ഗത്ത് നിന്നുണ്ടായത്, ” ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലിന ജോർജിയേവ പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഗണ്യമായി പുനരുജ്ജീവിപ്പിക്കപ്പെട്ടതായും ഐഎംഎഫ് മേധാവി പറഞ്ഞു.

PREV
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ