ഇറാൻ-ഇസ്രയേൽ യുദ്ധം: പിടിവിട്ട് എണ്ണ വില, 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില

Published : Jun 18, 2025, 04:19 PM ISTUpdated : Jun 18, 2025, 04:26 PM IST
crude oil

Synopsis

ഇസ്രയേൽ ആക്രമണത്തിന് ഇറാൻ ഹോർമുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താൽ സംഘർഷം വീണ്ടും രൂക്ഷമാകും.

ദില്ലി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ എണ്ണ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ എത്തിയതോടെ ക്രൂഡ് ഓയിൽ വില 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.. ഇന്ന്, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 0.64% വരെ ഉയർന്നു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്കാണ് ഇന്ന് എണ്ണവില എത്തിയത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ കഴിഞ്ഞ വ്യാപാര സെഷനിൽ 4.4% ഉയർന്ന് ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി.

ഇറാനും ഇസ്രായേലും സൈനിക ആക്രമണങ്ങൾ തുടരുന്നതോടെ ആഗോള വിപണികളിൽ ദീർഘകാല അനിശ്ചിതത്വത്തിന്റെ തുടക്കമായിരിക്കും ഇതെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഇറാൻ ഹോർമുസ് കടലിടുക്ക് വഴി പ്രതികാരം ചെയ്താൽ സംഘർഷം വീണ്ടും രൂക്ഷമാകും. ഹോർമുസ് കടലിടുക്ക് വഴിയുള്ള ​ഗതാ​ഗതം അവസാനിച്ചാൽ എണ്ണവില നിയന്ത്രണത്തിൽ നിന്നെന്ന് വരില്ല. കാരണം, ഏകദേശം 20 ശതമാനം എണ്ണ കയറ്റുമതിയുടെയും ഒരു പ്രധാന ധമനിയാണ് ഹോർമുസ് കടലിടുക്ക്.

ഹോർമുസ് കടലിടുക്ക് അപകടത്തിലോ?

ഇറാനു വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണായക ചരക്ക് കടത്ത് മാര്‍ഗമാണ്. ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്.ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ്. ഈ പാതയിലെ ഏതൊരു തടസ്സവും കയറ്റുമതിയെ ദോഷകരമായി ബാധിക്കും.. മുന്‍പ്, ഈ പ്രധാന പാത തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴി ഇറാൻ പ്രതികാരം ചെയ്യുമെന്നതാണ് ഏറ്റവും വലിയ വിപണി ഭയം,

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം