അദാനിയുടെ മകൻ കരണോ, അംബാനിയുടെ മകൻ ആകാശോ ധനികൻ?

Published : Oct 25, 2022, 10:50 PM IST
അദാനിയുടെ മകൻ കരണോ, അംബാനിയുടെ മകൻ ആകാശോ ധനികൻ?

Synopsis

ഇന്ത്യയിലെ അറിയപ്പെടുന്ന രണ്ട് ബിസിനസ് ഗ്രൂപ്പുകളാണ് റിലയൻസ് ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ് എന്നിവ

ഇന്ത്യയിലെ അറിയപ്പെടുന്ന രണ്ട് ബിസിനസ് ഗ്രൂപ്പുകളാണ് റിലയൻസ് ഇൻഡസ്ട്രീസ്, അദാനി എന്റർപ്രൈസസ് എന്നിവ. ഗൗതം അദാനിയും മുകേഷ് അംബാനിയും ഇന്ത്യയിലെ അതിസമ്പന്നരിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ്.  അദാനിയുടെ മൂത്ത മകൻ കരൺ അദാനി, നിലവിൽ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ സിഇഒ ആണ്. 

ഈയടുത്താണ് മുകേഷ് അംബാനിയുടെ മൂത്തമകനായ ആകാശ് അംബാനി ജിയോ ടെലികോം ചെയർമാനായി സ്ഥാനമേറ്റത്. ആകാശിനെ അപേക്ഷിച്ച് അത്രയേറെ പ്രശസ്തനല്ല കരൺ. ഈയിടെ അദ്ദേഹം എസിസി സിമന്റ്സ് കമ്പനിയുടെ ചെയർമാൻ ആയി ചുമതലയേറ്റിരുന്നു. അദ്ദേഹം അദാനി എയർപോർട്സ് ഹോൾഡിങ്സ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർ കൂടിയാണ്. 2022 ൽ ടൈംസ് മാഗസിൻ പ്രസിദ്ധീകരിച്ച അടുത്ത 100 നേതാക്കളുടെ പട്ടികയിൽ ആകാശ് അംബാനി ഇടംപിടിച്ചിരുന്നു.

കരൺ അദാനിയുടെ ഇപ്പോഴത്തെ ആസ്തി 1.2 ബില്യൺ ഡോളർ ആണ്. ആകാശ് അംബാനിയുടെ ആസ്തി ആകട്ടെ ഒരു ബില്യൺ ഡോളർ വരും. അദാനി എന്റർപ്രൈസസ് എന്ന വലിയ ബിസിനസ് ഗ്രൂപ്പിന്റെ സമീപകാലത്തെ വൻ കുതിപ്പിനെ തുടർന്നാണ് കരൺ അദാനിയുടെ ആസ്തിയും കുത്തനെ ഉയർന്നത്.

Read more:  ഏഴ് വിമാനത്താവളങ്ങൾക്കൊപ്പം ഈ കമ്പനിയെ കൂടി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ്

അതേസമയം, ഫോര്‍ബ്സ് മാസികയുടെ ഇത്തവണത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ ആസ്തി ഏകദേശം 15000 കോടി ഡോള‍റാണ്. ഇന്ത്യൻ കോടീശ്വരൻമാരിൽ രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്ഥി 8800 കോടി ഡോളറാണ്. രാധാകൃഷ്ണൻ ദാമാനി, സൈറസ് പൂനവാല, ശിവ് നാടാര്‍ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഇന്ത്യൻ കോടീശ്വരൻമാര്‍. ഇന്ത്യൻ കോടീശ്വരൻമാരുടെ പട്ടികയിൽ മുപ്പത്തിയഞ്ചാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിക്കുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

ആകാശത്ത് 'ഇരട്ട' ആധിപത്യം; ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും മാത്രം ഭരിക്കുന്ന ഇന്ത്യന്‍ ആകാശം യാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നുണ്ടോ?
മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്