മുകേഷ് അംബാനിയുടെ മകൾ അണിഞ്ഞ വജ്ര നെക്ലേസ് കണ്ട് അമ്പരന്ന് ഫാഷൻ ലോകം; രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി

Published : May 06, 2025, 04:58 PM IST
മുകേഷ് അംബാനിയുടെ മകൾ അണിഞ്ഞ വജ്ര നെക്ലേസ് കണ്ട് അമ്പരന്ന് ഫാഷൻ ലോകം; രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി

Synopsis

താൻ ധരിച്ച ആഭരണങ്ങൾ തന്റെ അമ്മയുടേതാണെന്ന് ഇഷ ആംബാനി പറഞ്ഞിട്ടുണ്ട്. വലിയൊരു ആഭരണ ശേഖരം തന്നെയുണ്ട്  മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്ക്

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവൻ്റാണ് മെറ്റ് ഗാല. ഈ വർഷത്തെ മെറ്റ് ​ഗാല ആരംഭിച്ചു കഴിഞ്ഞു, രാജ്യത്തെ ഏറ്റവും വലിയ ധനികൻ്റെ മകളായ ഇഷ അംബാനി പങ്കെടുത്ത അഞ്ചാമത്തെ മെറ്റ് ഗാലയാണ് നടന്നുകൊണ്ടിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത ഇഷ അംബാനിയുടെ ലുക്കാണ് ഇപ്പോൾ വ്യവസായ ലോകത്തും ഫാഷൻ ലോകത്തും ചർച്ചാ വിഷയം. പ്രശസ്ത ഫാഷൻ ഡിസൈനർ അനാമിക ഖന്നയുടെ ശേഖരത്തലുള്ള വസ്ത്രമാണ് ഇഷ അംബാനി ധരിച്ചത് .എന്നാൽ ശ്രദ്ധ നേടിയത് അതിന്റെ കൂടെ അവർ അണിഞ്ഞ വജ്ര നെക്ലൈസാണ്. എന്താണിതിന് ഇത്ര പ്രത്യേകത? 

ഇഷയുടെ വജ്രമാല ഓഷ്യൻസ് 8 എന്ന സിനിമയിൽ ആനി ഹാത്ത്വേ ധരിച്ചിരുന്നതിനോട് വളരെ സാമ്യമുള്ളതായാണ് നെറ്റിസൺസിന്റ കണ്ടുപിടിത്തം. എന്നാൽ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ വജ്രങ്ങളുടെ വലുപ്പത്തിലും ഓരോ നെക്ലേസിലുമുള്ള വജ്രങ്ങളുടെ എണ്ണത്തിലും വ്യത്യാസം ഉണ്ട്. എന്നാൽ, ഈ രണ്ട് മാലകളും 1931-ൽ നവനഗറിലെ മഹാരാജാവിനായി നിർമ്മിച്ച മാലയുടെ സാമ്യത ഉള്ളവയാണ്. അതിമനോഹരമായ ആഭരണങ്ങളുടെ ശേഖരത്തിന് പേരുകേട്ടതായിരുന്നു നവനഗറിലെ രാജകുടുംബം. 1960 വരെ ഈ മാല രാജ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇതിന് എന്തു സംഭവിച്ചുവെന്നറിയില്ല. യഥാർത്ഥ രൂപത്തിലുള്ള മാല ഇപ്പോൾ നിലവിലില്ല. എന്നാൽ, ഓഷ്യൻസ് 8 ന്റെ നിർമ്മാണ സമയത്ത്, മാലയുടെ ആർക്കൈവൽ ചിത്രങ്ങളെ അടിസ്ഥാനമാക്കി മാല പുനർനിർമ്മിച്ചത്. ചിത്രത്തിൽ ആനി ഹാത്ത്വേയ്ക്ക് ധരിക്കേണ്ടതിനാൽ മാലയുടെ വലുപ്പം 15 മുതൽ 20 ശതമാനം വരെ കുറച്ചു. കാരണം യഥാർത്ഥ മാല ഒരു പുരുഷനു വേണ്ടി രൂപകൽപ്പന ചെയ്തതായിരുന്നു. ഈ മാലയുടെ വില ഏകദേശം 150 മില്യൺ ഡോളറായിരുന്നു എന്നാണ് 2018 ൽ, വോഗ് റിപ്പോർട്ട് ചെയ്തത്

അതേസമയം താൻ ധരിച്ച ആഭരണങ്ങൾ തന്റെ അമ്മയുടേതാണെന്ന് ഇഷ ആംബാനി പറഞ്ഞിട്ടുണ്ട്. വലിയൊരു ആഭരണ ശേഖരം തന്നെയുണ്ട്  മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്ക്. പലപ്പോഴും ഇതിൽ പലതും അംബാനിയുടെ മകളും മരുമക്കളുമൊക്കെ അണിയാറുമുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി
228.06 കോടി രൂപയുടെ തട്ടിപ്പ് നടത്തിയോ? അനിൽ അംബാനിയുടെ മകൻ ജയ് അൻമോലിനെതിരെ കേസെടുത്ത് സിബിഐ