24 ലക്ഷത്തിന്റെ ബാഗ്; ഇഷ അംബാനിയുടെ അത്യാഡംബരമാർന്ന ഡോൾ ബാഗിന്റെ പ്രത്യേകത

Published : May 03, 2023, 07:23 PM ISTUpdated : May 03, 2023, 07:30 PM IST
24 ലക്ഷത്തിന്റെ ബാഗ്; ഇഷ അംബാനിയുടെ അത്യാഡംബരമാർന്ന ഡോൾ ബാഗിന്റെ പ്രത്യേകത

Synopsis

കറുത്ത ഗൗണിൽ മുന്നതിളങ്ങിയ ഇഷ അംബാനിയുടെ കൈയ്യിലുണ്ടായിരുന്ന ഡോൾ ബാഗാണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.    

പ്രശസ്തമായ ഫാഷൻ ഇവന്റുകളിലൊന്നായ മെറ്റ് ഗാല 2023 അതിഗംഭീരമായാണ് ആഘോഷിച്ചത്. ന്യൂയോർക്കിൽ നടന്ന ആഡംബര പരിപാടിയിൽ ഇന്ത്യൻ താരങ്ങളും തിളങ്ങി. ഇതിൽ എടുത്ത് പറയേണ്ട സാന്നിധ്യമായിരുന്നു ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഏക മകൾ ഇഷ അംബാനിയുടേത്. റിലയൻസ്  റീട്ടെയിലിന്റെ മേധാവിയായ ഇഷ അംബാനി തന്റെ സ്റ്റൈലിഷ് ലുക്കിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

കറുത്ത നിറത്തിലുള്ള സാറ്റിൻ സാരി ഗൗണിലാണ് ഇഷ അംബാനി മിന്നിത്തിളങ്ങിയത്. ഇഷയുടെ ഗൗൺ മുത്തുകളും വജ്രങ്ങളും കൊണ്ട് മനോഹരമായി ഡിസൈൻ ചെയ്തിരുന്നു.  നേപ്പാളി-അമേരിക്കൻ ഡിസൈനർ പ്രബൽ ഗുരുങ്ങിന്റെ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് ഇഷ അംബാനി ധരിച്ചത്. തിളങ്ങുന്ന ഗൗണിന് ചേരുന്ന ഡയമണ്ട് നെക്ലേസും ഇഷ ധരിച്ചിരുന്നു. എന്നാൽ വസ്ത്രത്തേക്കാൾ ശ്രദ്ധ പിടിച്ചുപറ്റിയത് ഇഷ അംബാനിയുടെ കൈയ്യിൽ ഉണ്ടായിരുന്ന ഡോൾ ബാഗ് ആണ്. 

ഇന്ത്യൻ പാരമ്പര്യത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു ഇഷയുടെ ഡിസൈനർ ബാഗ്. പരമ്പരാഗത ഇന്ത്യൻ ബ്രൈഡൽ ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് ഇത്. ഈ ഡോൾ ബാഗിന്റെ വില എത്രയാണെന്ന് അറിയേണ്ടേ?  24 ലക്ഷം രൂപ!

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും ഒപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അവരുടെ വിലയേറിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, ആക്സസറികൾ എന്നിവ കാരണം എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും ഹാൻഡ്ബാഗുകളുമാണ് ഇവർ ധരിക്കുന്നത്.

2017ൽ ആദ്യമായി മെറ്റ് ഗാല ഫാഷൻ ഷോയിൽ ഇഷ അംബാനി പങ്കെടുത്തിരുന്നു. ഈ ഫാഷൻ ഇവന്റിൽ ക്രിസ്റ്റ്യൻ ഡിയോർ ഡിസൈൻ ചെയ്ത വസ്ത്രമാണ് ധരിച്ചിരുന്നത്. 2019 ൽ, പ്രബൽ ഗുരംഗ് രൂപകൽപ്പന ചെയ്ത ലാവെൻഡർ ഗൗണായിരുന്നു ധരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും