ഫോം 16 ഇനി ഡിജിറ്റല്‍; പുതിയ സംവിധാനവുമായി ആദായനികുതി വകുപ്പ്

Published : May 21, 2025, 02:19 PM ISTUpdated : May 21, 2025, 02:37 PM IST
ഫോം 16 ഇനി ഡിജിറ്റല്‍; പുതിയ സംവിധാനവുമായി ആദായനികുതി വകുപ്പ്

Synopsis

ശമ്പളവും  ശമ്പളത്തില്‍ നിന്ന് കുറച്ച ടിഡിഎസും കാണിക്കുന്ന  സര്‍ട്ടിഫിക്കറ്റാണ് ഫോം 16.

ദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് എളുപ്പമാക്കാന്‍ ഡിജിറ്റല്‍ ഫോം 16 പുറത്തിറക്കി ആദായനികുതി വകുപ്പ്. അടുത്തിടെ 1 മുതല്‍ 7 വരെയുള്ള ഐടിആര്‍ ഫോമുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.

എന്താണ് ഫോം 16?

ശമ്പളവും  ശമ്പളത്തില്‍ നിന്ന് കുറച്ച ടിഡിഎസും കാണിക്കുന്ന  സര്‍ട്ടിഫിക്കറ്റാണ് ഫോം 16. സാധാരണയായി മെയ് അവസാനത്തോടെ (അസസ്മെന്‍റ് വര്‍ഷം) ഈ രേഖ ലഭിക്കാറുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ ഫോമിലെ പ്രധാന വിവരങ്ങള്‍ പങ്കുവെക്കണം. ഫോം അപ്ലോഡ് ചെയ്യേണ്ടത് നിര്‍ബന്ധമല്ലെങ്കിലും, നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴയോ അടയ്ക്കാത്ത നികുതിക്ക് പലിശയോ ഈടാക്കാം.

ഡിജിറ്റല്‍ ഫോം 16 എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഡിജിറ്റല്‍ ഫോം 16 തൊഴിലുടമകള്‍ക്ക് ഠഞഅഇഋട പോര്‍ട്ടലില്‍ നിന്ന് നേരിട്ട് ലഭിക്കുന്നതാണ്. ഇത് ശമ്പളം, കിഴിവുകള്‍, ടിഡിഎസ് എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഉറപ്പാക്കുന്നു. നികുതി രഹിത അലവന്‍സുകള്‍, കിഴിവുകള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഫോം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇത് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. നികുതിദായകര്‍ക്ക് ഈ ഡിജിറ്റല്‍ രേഖ മിക്ക നികുതി ഫയലിംഗ് വെബ്സൈറ്റുകളിലും അപ്ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് പ്രധാന വിവരങ്ങള്‍ സ്വയമേവ പൂരിപ്പിക്കാന്‍ സഹായിക്കുന്നു.എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തിരുത്താന്‍ സിസ്റ്റം നികുതിദായകരെ അറിയിക്കുകയും ചെയ്യും.

നേട്ടങ്ങളെന്തെല്ലാം?

ഡിജിറ്റല്‍ ഫോം 16 സയമം ലാഭിക്കാന്‍ മാത്രമല്ല, വിവരങ്ങള്‍ ശരിയായ ഫോര്‍മാറ്റില്‍ ആയതിനാല്‍ റീഫണ്ട് പ്രോസസ്സിംഗ് വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഡിജിറ്റല്‍ ഫോം 16-കള്‍ സാധാരണയായി പാസ്വേഡ് വഴി സുരക്ഷിതമാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതമായി സൂക്ഷിക്കുന്നതും കൂടിയാണ് ഡിജിറ്റല്‍ ഫോം 16.
 

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം