ITR: ആദായ നികുതി റിട്ടേൺ; വാർഷിക വിവര പ്രസ്താവനയിലെ തെറ്റ് എങ്ങനെ തിരുത്താം

By Web TeamFirst Published Jul 21, 2022, 1:27 PM IST
Highlights

തെറ്റ് കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. അതിന് ആദ്യം വാർഷിക വിവര പ്രസ്താവനയിൽ തെറ്റില്ലെന്ന് ഉറപ്പു വരുത്തുക. ശേഷിക്കുന്നത് 10 ദിവസം മാത്രം

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി അടുക്കാറായി. ജൂലൈ 30 വരെയാണ് നികുതി ദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസരം ഉള്ളത്. കൃത്യമായി പറഞ്ഞാൽ ഇനി 10 ദിവസം കൂടിയാണ് രാജ്യത്ത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുക. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് തീർച്ചയായും ആദായ നികുതി പോർട്ടലിൽ ലഭ്യമായിട്ടുള്ള വാർഷിക വിവര പ്രസ്താവനയെ കുറിച്ച് അറിഞ്ഞിരിക്കണം. എന്താണ് വാർഷിക വിവര പ്രസ്താവന ഇല്ലെങ്കിൽ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെൻറ്? ഇതിൽ തെറ്റ് വന്നാൽ എങ്ങനെ തിരുത്താം എന്നറിയാം. 

എന്താണ് വാർഷിക വിവര പ്രസ്താവന (AIS)

കഴിഞ്ഞ വർഷം നവംബറിലാണ് വാർഷിക വിവര പ്രസ്താവന (എഐഎസ്) സർക്കാർ അവതരിപ്പിച്ചത്. ഇതിന് രണ്ട് ഘടകങ്ങളുണ്ട് - നികുതിദായകരുടെ വിവരങ്ങളുടെ സംഗ്രഹം (Taxpayer Information Summary - TIS). ഇത് നികുതിദായകന് റിട്ടേണുകള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യത്തിന് വേണ്ടിയാണ്. കൂടാതെ ടിഐഎസിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ വിശദമാക്കുന്ന ശരിയായ വാർഷിക വിവര പ്രസ്താവനയും. സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ഇടപാടുകളുടെയും വിശദാംശങ്ങൾ ഇതിൽ ലഭ്യമാകും.  2022 മാർച്ചിൽ ആദായ നികുതി വകുപ്പ് എഐഎസിന്റെ കൂടുതൽ മെച്ചപ്പെട്ട പതിപ്പ് അവതരിപ്പിച്ചിരുന്നു. 

Read Also: വാട്ട്സ്ആപ്പിലൂടെ എസ്ബിഐ ബാങ്കിങ് സേവനങ്ങൾ; എങ്ങനെ രജിസ്റ്റർ ചെയ്യാം, ഉപയോഗിക്കാം, മിനി സ്റ്റേറ്റ്മെന്റ് നേടാം

 വാർഷിക വിവര പ്രസ്താവനയിലെ വിവരങ്ങൾ തെറ്റാണെങ്കിൽ നികുതിദായകർ എന്തുചെയ്യണം?

പുതിയ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ (incometax.gov.in) ‘സേവനങ്ങൾ’ എന്ന ടാബിന് കീഴിലുള്ള ‘വാർഷിക വിവര പ്രസ്താവന (എഐഎസ്)’ ക്ലിക്ക് ചെയ്താൽ പുതിയ എഐഎസ് ലഭിക്കും. എഐഎസിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലെന്ന് കണ്ടാൽ തിരുത്താനുള്ള സൗകര്യം ഉണ്ട്. ഫീഡ്‌ബാക്കായി ഇത് നൽകാവുന്നതാണ്. ഓപ്‌ഷണൽ’ ടാബിൽ ഇതുതന്നെ ചെയ്യാനാകും. 

Read Also: GST: ജിഎസ്ടി പരിഷ്‌കാരം; കുത്തക കമ്പനികളെ സഹായിക്കാനെന്ന് തോമസ് ഐസക്

വാർഷിക വിവര പ്രസ്താവനയിലെ തെറ്റുകൾ തിരുത്താം 

  • പുതിയ ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക (incometax.gov.in)
  • 'സേവനങ്ങൾ' ടാബിന് കീഴിൽ 'വാർഷിക വിവര പ്രസ്താവന (എഐഎസ്)' തിരഞ്ഞെടുക്കുക.
  • ഇപ്പോൾ, രണ്ട് ഓപ്ഷനുകൾ ദൃശ്യമാകും - നികുതിദായക വിവര സംഗ്രഹം (ടിഐഎസ്), വാർഷിക വിവര പ്രസ്താവന (എഐഎസ്). ഇതിൽ AIS-ൽ ക്ലിക്ക് ചെയ്യുക.
  • AIS-ൽ ക്ലിക്ക് ചെയ്‌ത ശേഷം, സ്‌ക്രീനിൽ AIS-ന്റെ ഭാഗം A, Part B എന്നിവ കാണാം.
  • ഇതിൽ നിന്നും ശരിയല്ലാത്ത വിവരങ്ങൾ തിരഞ്ഞെടുക്കുക. 
  • ഫീഡ്ബാക്ക് സമർപ്പിക്കാൻ 'ഓപ്ഷണൽ' തിരഞ്ഞെടുക്കുക.
  • നിങ്ങൾക്ക് 7 ഓപ്ഷനുകൾ ലഭ്യമാകും. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന്, വേണ്ട  ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ഇപ്പോൾ, സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക
     
click me!