'എ ക്വയറ്റ് ലക്ഷ്വറി ലൈഫ്'! പ്രിയം കാറുകളോടും വാച്ചുകളോടും; സമ്പന്നനായ ജസ്പ്രീത് ബുമ്രയുടെ അറിയാക്കഥ

Published : Mar 12, 2026, 03:39 PM IST
Jasprit Bumrah

Synopsis

വിലപിടിപ്പുള്ള വീടുകളും ആഡംബര കാറുകളുടെ ശേഖരവും ഉൾപ്പെടെ ബുമ്രയുടെ ജീവിതം ലക്ഷ്വറിയാണ്. 2026ഓടെ ബുമ്രയുടെ ആകെ സമ്പത്ത് ഏകദേശം 60 കോടി മുതൽ 75 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ. വരുന്ന ഐപിഎല്ലിൽ ബുമ്രയെ 18 കോടി രൂപ കരാറിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.

ആധുനിക ക്രിക്കറ്റർമാരിൽ പലരും സോഷ്യൽ മീഡിയയിൽ നിരന്തരം ആക്ടീവാണ്. എന്നാൽ ഇതിൽ നിന്ന് അൽപ്പം വ്യത്യസ്തനാണ് ഇന്ത്യൻ ടീമിന്റെ പ്രധാന പേസ് ബൗളറായ ജസ്പ്രീത് ബുമ്ര. ‘ക്വയറ്റ് ലക്ഷ്വറി ലൈഫ്’ എന്നാണ് ഇതിനെ ലോകം വിശേഷിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലും ശാന്തവും സ്റ്റൈലിഷുമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. വിലപിടിപ്പുള്ള വീടുകളും ആഡംബര കാറുകളുടെ ശേഖരവും ഉൾപ്പെടെ ബുമ്രയുടെ ജീവിതവും ലക്ഷ്വറി തന്നെയാണ്. 2026ഓടെ ബുമ്രയുടെ ആകെ സമ്പത്ത് ഏകദേശം 60 കോടി മുതൽ 75 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ.

ബിസിസിഐയിൽ നിന്നുള്ള വരുമാനം, ഐപിഎല്ലിൽ നിന്ന് ലഭിക്കുന്ന വരുമാനം, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾ എന്നിവയാണ് ബുമ്രയുടെ പ്രധാന വരുമാനം. 2025–26 സീസണിൽ ബിസിസിഐ കരാർ സംവിധാനത്തിൽ മാറ്റം വരുത്തിയപ്പോൾ ബുമ്രയെ ഗ്രേഡ് എ വിഭാഗത്തിലേക്ക് ഉയർത്തിയിരുന്നു. വരുന്ന ഐപിഎല്ലിൽ ബുമ്രയെ 18 കോടി രൂപ കരാറിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. പരസ്യ ചിത്രീകരണങ്ങൾക്കായി ഒരു ദിവസത്തിന് ഏകദേശം 1.5 മുതൽ 2 കോടി രൂപ വരെയാണ് ബുമ്ര ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ബുമ്രയുടെ പ്രധാന വസതി അഹമ്മദാബാദിലെ ഒരു ആഡംബര ബംഗ്ലാവാണ്. ഏകദേശം 3 മുതൽ 5 കോടി രൂപ വരെയാണ് ഇതിന്റെ വിലയെന്ന് റിയൽ എസ്റ്റേറ്റ് റിപ്പോർട്ടുകൾ പറയുന്നു. മിനിമലിസ്റ്റിക് ഡിസൈൻ, പ്രൈവറ്റ് ജിം, വിശാലമായ പൂന്തോട്ടം എന്നിവയാണ് ഈ വീടിന്റെ പ്രത്യേകതകൾ. അതേ സമയം, മുംബൈ നഗരത്തിലും അദ്ദേഹത്തിന് ഒരു ലക്ഷ്വറി അപാർട്മെന്റ് സ്വന്തമായുണ്ട്. കോടികൾ വില വരുന്ന കാറുകളുടെ ശേഖരമാണ് ബുമ്രക്കുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 2.5 കോടി രൂപ വിലവരുന്ന ആഡംബരക്കാറായ മെഴ്സിഡസ് മെയ്ബാച്ച് S560, 2.1 കോടി രൂപ വിലയുള്ള ഹൈ-പർഫോമൻസ് സ്പോർട്സ് കാർ നിസാൻ ജിടി- ആർ, 90 ലക്ഷം രൂപ വിലയുള്ള പ്രീമിയം എസ്‌യുവി റെയ്ഞ്ച് റോവർ വെലർ, ഫോർച്യൂണർ, വെർണ തുടങ്ങിയ കാറുകളും ബുമ്രയുടെ ശേഖരത്തിലുണ്ട്.

കാറുകളും വീടുകളും മാത്രമല്ല, വാച്ചിന്റെ കാര്യത്തിലും കിടിലൻ ശേഖരമാണ് ബുമ്രക്കുള്ളത്. റോളക്സ്, ഓഡ്രിമോസ് പിഗ്വേെറ്റ് തുടങ്ങിയ ബ്രാൻഡുകളുടെ മോഡലുകൾ ഇവയിൽ ഉൾപ്പെടുന്നു. ചില വാച്ചുകൾക്ക് 20 ലക്ഷം മുതൽ 50 ലക്ഷം രൂപവരെ വിലയുണ്ട്. കൂടാതെ പൊതു പരിപാടികളിലും യാത്രകളിലും അദ്ദേഹം പലപ്പോഴും ലൂയിസ് വിറ്റൺ, ഗൂച്ചി, ഡോൾസ് & ഗബ്ബാന പോലുള്ള ഡിസൈനർ ബ്രാൻഡുകളുടെ വസ്ത്രങ്ങളാണ് ധരിക്കുന്നത്. തന്റെ പെരുമാറ്റം കൊണ്ട് ലക്ഷ്വറിയസ് ആണ് ബുമ്ര എന്നാണ് സഹതാരങ്ങളും ആരാധകരുമുൾപ്പെടെ പറയുന്നത്. വളരെ സിംപിൾ ആന്റ് പവർഫുൾ ബുമ്ര!

PREV
Read more Articles on
click me!

Recommended Stories

ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി, വീട്ടിലെ അടുക്കളയിലും ബുദ്ധിമുട്ട്; ഇന്ത്യ 'സ്റ്റാഗ്ഫ്‌ലേഷന്‍' ലേക്കെന്ന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദൻ
എസിക്കും പൊള്ളുന്ന വില! വേനൽക്കാലമെത്തിയതും ഡിമാന്റ് കൂടിയതും മാത്രമാണോ കാരണം? വില ഇനിയും ഉയരാൻ സാധ്യത