നാളെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ പറക്കാന്‍ സാധ്യതയില്ല: ജോലി ചെയ്യാന്‍ വിസമ്മതം അറിയിച്ച് പൈലറ്റുമാര്‍

By Web TeamFirst Published Apr 14, 2019, 8:22 PM IST
Highlights

'ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു'. 

ദില്ലി: നാളെ രാവിലെ 10 മണി മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ പറത്തേണ്ടെന്ന് തീരുമാനിച്ച് പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേഴ്സ് ഗ്രില്‍ഡിന്‍റേതാണ് തീരുമാനം. ശമ്പള കുടിശ്ശിക ലഭിക്കാത്തത് കാരണമാണ് പൈലറ്റുമാര്‍ നാളെ മുതല്‍ തൊഴില്‍ ചെയ്യാന്‍ വിസമ്മതം അറിയിച്ചത്. 

മൂന്നര മാസമായി ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ശമ്പളം ലഭിക്കുന്നില്ല. ഏകദേശം 1,100 ഓളം പൈലറ്റുമാരെ ജെറ്റ് എയര്‍വേസ് പ്രതിസന്ധി ബാധിച്ചതായാണ് പൈലറ്റുമാരുടെ സംഘടനയുടെ വിലയിരുത്തല്‍.

'ഞങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. എന്ന് ശമ്പളം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ല, അതിനാല്‍ ഞങ്ങള്‍ ഏപ്രില്‍ 15 മുതല്‍ വിമാനം പറത്തേണ്ടയെന്ന് തീരുമാനിച്ചിരിക്കുന്നു'. ഗ്രില്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. ഇതോടെ നാളെ രാവിലെ മുതല്‍ ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും നിശ്ചയമായേക്കും.  

click me!