ഒരുലക്ഷം നിക്ഷേപിച്ച് വെറുതെ ഇരുന്നവർ കോടീശ്വരർ, ഒന്നും രണ്ടും കോടിയുടെ ഉടമയല്ല; ഒരു സെറാമിക്സ് വിസ്മയം!

By Web TeamFirst Published Sep 18, 2022, 1:49 AM IST
Highlights

രാജസ്ഥാനിലെ ഗെയിൽപൂർ , മാലൂടന , ആന്ധ്രപ്രദേശിലെ വിജയവാദ , ശ്രീകലഹസ്തി എന്നിവിടങ്ങളിലും ഗുജറാത്തിൽ മൂന്നിടത്തും ഇവർക്ക് പ്ലാന്‍റുകൾ ഉണ്ട്

ദില്ലി: രാജ്യത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ ടൈൽസ് നിർമ്മാണ രംഗത്ത് വൻമുന്നേറ്റം ഉണ്ടാക്കിയ കമ്പനിയാണ് കജാരിയ സെറാമിക്സ്. ഇന്ന് 19714 കോടി രൂപയാണ് ഈ കമ്പനിയുടെ വിപണി മൂല്യം. ഫ്ലോർ ടൈൽസ് , വിട്രിഫൈഡ് ടൈൽസ് , ഡിസൈനർ ടൈൽസ് എന്നിവയുടെ ഉത്പാദനത്തിൽ രാജ്യത്തെ മുൻനിരക്കാരാണ് ഈ കമ്പനിയെന്നതും പലർക്കും അറിയുന്നതാണ്. ഉത്തർപ്രദേശിലെ സിക്കന്ത്രാബാദ് , രാജസ്ഥാനിലെ ഗെയിൽപൂർ , മാലൂടന , ആന്ധ്രപ്രദേശിലെ വിജയവാദ , ശ്രീകലഹസ്തി എന്നിവിടങ്ങളിലും ഗുജറാത്തിൽ മൂന്നിടത്തും ഇവർക്ക് പ്ലാന്‍റുകൾ ഉണ്ട്. കജാരിയ സെറാമിക്സ് കമ്പനിയിൽ ഓഹരി നിക്ഷേപിച്ച് വെറുതേ ഇരുന്നവ‍ർ പലരും ഇന്ന് കോടീശ്വരറാണ് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം.

പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്; ലഭിക്കുന്ന തുക ഈ ലക്ഷ്യത്തിനായി

ഈ കമ്പനി നിക്ഷേപകരെ കോടീശ്വരന്മാർ ആക്കിയത് എങ്ങനെ എന്നത് നമുക്ക് നോക്കാം. ഇന്നലെ 1240 രൂപയിലാണ് ഈ കമ്പനിയുടെ ഓഹരി ക്ലോസ് ചെയ്തത്. എന്നാൽ 1999 ജനുവരി ഒന്നിന് ഈ കമ്പനിയുടെ ഓഹരിമൂല്യം 3.40 രൂപയായിരുന്നു. 23 വർഷം കൊണ്ട് ഓഹരി മൂല്യത്തിൽ 36370 ശതമാനം വളർച്ചയാണ് ഉണ്ടായത്. 23 വർഷം മുൻപ് ഈ സ്ഥാപനത്തിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഓഹരി വാങ്ങിച്ച നിക്ഷേപകന്‍റെ ഇന്നത്തെ ആസ്തി 3.64 കോടി രൂപയായിരിക്കുമെന്നതാണ് യാഥാർത്ഥ്യം. മൂന്ന് രൂപ ചില്ലറ പൈസയിൽ നിന്ന് ഇന്ന് മൂന്ന് കോടിയുടെ ആസ്തിയിലേക്കാണ് നിക്ഷേപകർ വള‍ർന്നത്.

സിൽവർ ലൈനിൽ നി‍ർണായകം? കളത്തിലിറങ്ങുമോ കർണാടക? മുഖ്യമന്ത്രി ബസവരാജമായി മുഖ്യമന്ത്രി പിണറായിയുടെ കൂടിക്കാഴ്ച

നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം സാമ്പത്തിക പാദത്തിൽ 1008 കോടി രൂപയുടെ വിറ്റുവരവാണ് കജാരിയ സെറാമിക്സ് കമ്പനി നേടിയത്. കഴിഞ്ഞവർഷം ഇതേ കാലത്ത് 561 കോടി രൂപയുടെ വിറ്റുവരവ് മാത്രമേ കമ്പനിക്ക് ഉണ്ടാക്കാൻ ആയിരുന്നുള്ളു. നികുതിയടക്കം കുറച്ചശേഷം ഒന്നാം സാമ്പത്തിക പാദത്തിലെ കമ്പനിയുടെ ലാഭം 92.30 കോടി രൂപയാണ്.

click me!