കല്യാൺ സിൽക്‌സ് യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ പാലക്കാട് വരുന്നു

Published : Aug 21, 2024, 05:46 PM IST
കല്യാൺ സിൽക്‌സ് യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡ് ഫാസ്‌യോ പാലക്കാട് വരുന്നു

Synopsis

പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 49 രൂപ മുതൽ 999 രൂപ വരെയുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് ഫാസ്‌യോ പാലക്കാട് എത്തുന്നത്.

വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള കല്യാൺ സിൽക്സിന്റെ യൂത്ത് ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഫാസ്‌യോയുടെ നാലാമത് ഷോറൂം പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിൽ ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് പ്രവർത്തനമാരംഭിക്കുന്നു.

പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും വേണ്ടി 49 രൂപ മുതൽ 999 രൂപ വരെയുള്ള വാല്യൂ ഫാഷൻ ട്രെൻഡ് സെറ്റർ വസ്ത്രങ്ങളുടെ വലിയ കളക്ഷനുമായാണ് ഫാസ്‌യോ പാലക്കാട് എത്തുന്നത്.

ആഗോള നിലവാരമുള്ള ഷോറൂമുകൾ സൗഹൃദപരവും സൗകര്യപ്രദവുമായ ഷോപ്പിംഗ് അന്തരീക്ഷം ഉറപ്പുവരുത്തുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. തൃശ്ശൂർ കോട്ടയം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഫാസ്‌യോ ആരംഭിച്ച ഷോറൂമുകൾ ഇതിനോടകം തന്നെ യുവാക്കളുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി മാറിയിട്ടുണ്ട്. 

"ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഫാഷൻ വസ്ത്രങ്ങൾ താങ്ങാനാവുന്ന വിലനിലവാരത്തിൽ നൽകുക, ഇതിൽ പുതുമയും ഗുണനിലവാരവും സംയോജിപ്പിക്കുക, സീസണുകൾ പരിഗണിക്കാതെ ഏത് സമയത്തും ഉൽപ്പന്ന ശ്രേണിയിൽ പുതുമ നിലനിർത്തുക, ഏറ്റവും കുറഞ്ഞ ഇടവേളകളിൽ പുതിയ വസ്ത്ര ശ്രേണി എത്തിക്കുക എന്നിവയാണ് ഫാസ്‌യോ മുന്നോട്ടു വയ്ക്കുന്ന ബിസിനസ് തത്വം. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദമായ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ ഉൾപ്പെടെ നിരവധി സാങ്കേതിക സംവിധാനങ്ങൾ മറ്റു ഫാസ്റ്റ് ഫാഷൻ ബ്രാൻഡുകളിൽ നിന്ന് ഫാസ്‌യോ ഷോറൂമുകളെ വേറിട്ട് നിർത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെയായി വസ്ത്രവ്യാപാര രംഗത്ത് കല്യാൺ സിൽക്‌സ് ജനങ്ങൾക്കിടയിൽ നേടിയെടുത്ത വിശ്വാസം ഫാസ്‌യോ കൂടുതൽ ദൃഢമാക്കും." - ഗ്രൂപ്പ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ പറഞ്ഞു.

ഓഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് നാലാമത് ഷോറൂം പാലക്കാട് സ്റ്റേഡിയം ബൈപാസ് റോഡിൽ ഉദ്ഘാടനം ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്