ഓണക്കോടിക്കൊപ്പം രണ്ട് കോടി: നാലാമത്തെ നറുക്കെടുപ്പ് പൂർത്തിയായി

Published : Sep 09, 2025, 06:12 PM IST
Kalyan Silks

Synopsis

നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പോട് കൂടി ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിക്ക് പരിസമാപ്തിയായി.

കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയുടെ നാലാമത്തെ നറുക്കെടുപ്പ് സെപ്റ്റംബർ 9-ന് കല്യാൺ സിൽക്സിന്റെ കൊല്ലം ചിന്നക്കടിയിലുള്ള ഷോറൂമിൽ വെച്ച് നടന്നു.

നറുക്കെടുപ്പ് കൊല്ലം മേയർ ഹണി ബെഞ്ചമിൻ, ഇരവിപുരം എം.എൽ.എ. എം. നൗഷാദ്, കൊല്ലം ഈസ്റ്റ് പി എസ് ഇൻസ്പെക്ടർ അനിൽകുമാർ എൽ എന്നിവർ സംയുക്തമായി നിർവഹിച്ചു.

വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണ്ണത്തിന് സുമ ജോസ് അർഹയായി. കല്യാൺ സിൽക്സ് CEO അനിൽകുമാർ സി.എസ്. ചടങ്ങിൽ സന്നിഹിതനായിരുന്നു. ഉഷാകുമാരി, ബിജു കൃഷ്ണ, വിജിൽ ടി.എസ്. എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലിനോ കാർ സ്വന്തമാക്കിയത്.

നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പോട് കൂടി ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിക്ക് പരിസമാപ്തിയായി. ഓണക്കാലത്തെ ഏറ്റവും വലിയ സമ്മാനപദ്ധതി വൻവിജയമാക്കിയ മലയാളികൾക്ക് കല്യാൺ സിൽക്സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ നന്ദി പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം